ശ്രീലങ്കയ്ക്കെതിരെ ആദ്യ ടെസ്റ്റിൽ വിന്‍ഡീസിന് വന്‍ വിജയം

Representative Image

പോർട്ട്ഓഫ് സ്പെയിൻ ∙ വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് 226 റൺസിന്റെ വമ്പൻ പരാജയം. അവസാനദിവസം വിജയലക്ഷ്യമായ 453 റൺസ് പിന്തുടർന്ന ലങ്ക രണ്ടാം ഇന്നിങ്സിൽ 226നു പുറത്തായി. സെഞ്ചുറി നേടിയ കുശാ‍ൽ മെൻഡിസ് (102) മാത്രമാണ്  ചെറുത്തുനിന്നത്. വിൻഡീസിനുവേണ്ടി റോസ്റ്റൺ ചേസ് നാലും ദേവേന്ദ്ര ബിഷു മൂന്നും വിക്കറ്റുകൾ നേടി. സ്കോർ: വെസ്റ്റിൻഡീസ് ഒന്നാം ഇന്നിങ്സ്: എട്ടിന് 414 ഡിക്ലയേഡ്, ശ്രീലങ്ക ഒന്നാം ഇന്നിങ്സ്: 185, വെസ്റ്റിൻഡീസ് രണ്ടാം ഇന്നിങ്സ്: ഏഴിന് 223 ഡിക്ലയേഡ്, ശ്രീലങ്ക രണ്ടാം ഇന്നിങ്സ്: 226.