Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദക്ഷിണാഫ്രിക്ക വൻ തോൽവിയിലേക്ക്

south-africa-cricket-logo

കൊളംബോ ∙ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ദക്ഷിണാഫ്രിക്ക വമ്പൻ തോൽവിയിലേക്ക്. 490 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 139 റൺസെടുക്കുന്നതിനിടെ അഞ്ചു വിക്കറ്റ് നഷ്ടമായി. മൂന്നാം ദിനം കളി നിർത്തുമ്പോൾ തെയൂനിസ് ഡിബ്രൂയ്ൻ 45 റൺസുമായും ടെംബ ബാവുമ 14 റൺസുമായും ക്രീസിലുണ്ട്. നേരത്തേ ശ്രീലങ്ക അഞ്ചിന് 275 എന്ന സ്കോറിൽ രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു. അവർക്ക് 214 റൺസ് ഒന്നാം ഇന്നിങ്സ് ലീഡുണ്ടായിരുന്നു. ലങ്കയുടെ ആദ്യ ഇന്നിങ്സിൽ ഒൻപതു വിക്കറ്റു നേടിയ കേശവ് മഹാരാജ് രണ്ടാം ഇന്നിങ്സിൽ മൂന്നു വിക്കറ്റു കൂടി സ്വന്തമാക്കി.

സ്കോർ: ശ്രീലങ്ക 338, അഞ്ചിന് 275 ഡിക്ലയേർഡ് (കരുണരത്നെ 85, മാത്യൂസ് 75, മഹാരാജ് 3–154); ദക്ഷിണാഫ്രിക്ക 124, അഞ്ചിന് 139 (ഡിബ്രൂയിൻ 45*, ധനഞ്ജയ 2–35, ഹെറാത്ത് 2–54)

related stories