കേരളം ശക്തമായ നിലയിൽ

ബെംഗളൂരു ∙ ക്യാപ്റ്റൻ കെ.തിമ്മപ്പയ്യ മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റിൽ ഹിമാചൽ പ്രദേശിനെതിരെ കേരളം ശക്തമായ നിലയിൽ. കേരളം ഒന്നാം ഇന്നിങ്സിൽ കുറിച്ച 312 റൺസ് പിന്തുടർന്ന ഹിമാചൽ 75.4 ഓവറിൽ 174നു പുറത്തായി. സെഞ്ചുറി നേടിയ സച്ചിൻ ബേബിയാണ് (125) ആദ്യ ഇന്നിങ്സിൽ കേരളത്തിനു കരുത്തായത്. സൽമാൻ നിസാർ (75), എസ്.മിഥുൻ (56*) എന്നിവരും തിളങ്ങി. കേരളത്തിനു വേണ്ടി അക്ഷയ് ചന്ദ്രൻ, എസ്.മിഥുൻ എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.