Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യൂത്ത് ടെസ്റ്റ്: പരമ്പര ഇന്ത്യ തൂത്തുവാരി

Cricket

ഹംബൻറ്റോറ്റ (ശ്രീലങ്ക) ∙ ശ്രീലങ്കൻ യുവനിരയെ ഇന്നിങ്സിനും 147 റൺസിനും മുട്ടുകുത്തിച്ച ഇന്ത്യയുടെ അണ്ടർ 19 ടീം ‘യൂത്ത് ടെസ്റ്റ്’ പരമ്പര തൂത്തുവാരി (2–0). 

രാജ്യാന്തര രംഗത്ത് അരങ്ങേറ്റം കുറിച്ച ഇടംകൈ സ്പിന്നർ സിദ്ധാർഥ് ദേശായി അവസാന ദിനം നാലു ലങ്കൻ വിക്കറ്റുകൾ നേടി താരമായി. മൂന്നിനു 47 എന്ന നിലയിൽ ഇന്നലെ ബാറ്റിങ് പുനരാരംഭിച്ച ശ്രീലങ്ക 150ന് പുറത്തായി. സച്ചിന്റെ മകൻ അർജുൻ തെൻഡുൽക്കറും ഇന്നലെ ഒരു വിക്കറ്റ് നേടി. സ്കോർ: ഇന്ത്യ ഒന്നാം ഇന്നിങ്സ് – എട്ടിന് 613 ഡിക്ലയേഡ്, ശ്രീലങ്ക – 316, 150 

related stories