പന്തു ചുരണ്ടൽ വിവാദം, വിലക്ക്; സ്മിത്തും വാർണറും വീണ്ടും സജീവ ക്രിക്കറ്റിലേക്ക്

സിഡ്നി∙ ഓസ്ട്രേലിയൻ ക്രിക്കറ്റിനെ നാണക്കേടിന്റെ പടുകുഴിയിലേക്കു തള്ളിവിട്ട പന്തു ചുരണ്ടൽ വിവാദത്തിനു പിന്നാലെ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിലക്കു ലഭിച്ച ഓസ്ട്രേലിയൻ താരങ്ങളായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ക്രിക്കറ്റിൽ വീണ്ടും സജീവമാകുന്നു. സിഡ്നി ഫസ്റ്റ്–ഗ്രേഡ് ക്രിക്കറ്റിലൂടെ ഇരുവരും സജീവ ക്രിക്കറ്റിലേക്കു മടങ്ങിയെത്തുമെന്നാണ് സൂചന. ഇക്കഴിഞ്ഞ മാർച്ചിലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ പന്തു ചുരണ്ടൽ വിവാദത്തിൽ ഉൾപ്പെട്ടതിനു പിന്നാലെയാണ് ഇവർക്കും മറ്റൊരു ഓസീസ് താരം കാമറൺ ബാൻക്രോഫ്റ്റിനും ക്രിക്കറ്റ് ഓസ്ട്രേലിയ വിലക്ക് ഏർപ്പെടുത്തിയത്.

സിഡ്നി ക്ലബ് ക്രിക്കറ്റിൽ സതർലൻഡിനു വേണ്ടിയാകും സ്റ്റീവ് സ്മിത്ത് കളത്തിലിറങ്ങുക. വിലക്കിനുശേഷം കരീബിയൻ പ്രീമിയർ ലീഗിലൂടെ (സിപിഎൽ) തിരിച്ചെത്തിയ സ്മിത്ത് അതിനു പിന്നാലെയാണ് ഓസ്ട്രേലിയൻ ആഭ്യന്തര ക്രിക്കറ്റിലേക്കും മടങ്ങിയെത്തുന്നത്. സിപിഎല്ലിൽ കഴിഞ്ഞ ഞായറാഴ്ച ബാർബഡോസ് ട്രൈഡന്റ്സിനു വേണ്ടി കളത്തിലിറങ്ങിയ സ്മിത്ത് 41 റൺസും നേടിയിരുന്നു. കരീബിയൻ പ്രീമിയർ ലീഗിന്റെ ഭാഗമായ വാർണർ സെന്റ് ലൂസിയ സ്റ്റാർസിനു വേണ്ടിയാണ് കളത്തിലിറങ്ങുന്നത്. ഇവർക്കൊപ്പം വിലക്കു ലഭിച്ച ബാൻക്രോഫ്റ്റും പ്രാദേശിക ടൂർണമെന്റുകളിൽ കളിക്കുന്നുണ്ട്.

സിഡ്നി ക്ലബ് ക്രിക്കറ്റിൽ റാൻഡ്‌വിക് പീറ്റർഷാമിനു വേണ്ടിയാകും ഡേവിഡ് വാർണർ കളിക്കുക. സ്മിത്തിന്റെയും വാർണറിന്റെയും ടീമുകൾ മുഖാമുഖമെത്തുന്ന മൽസരം നവംബർ 10ന് നടക്കുമെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ വെബ്സൈറ്റ് വ്യക്തമാക്കുന്നത്. ഈ മൽസരത്തിന്റെ വേദി നിശ്ചയിച്ചിട്ടില്ല.

അതിനിടെ, രണ്ടര വർഷത്തോളം ടെസ്റ്റ് ക്രിക്കറ്റിൽ ഒന്നാം നമ്പർ ബാറ്റ്സ്മാനായി തുടർന്നുവന്ന സ്മിത്തിന്, റാങ്കിങ്ങിൽ പിന്നോക്കം പോകേണ്ടി വന്നിരുന്നു. ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി ഒന്നാം സ്ഥാനത്തേക്ക് കയറിയതോടെ