ഹസാരെ ട്രോഫി: കേരളം ആന്ധ്രയോട് തോറ്റു

ന്യൂഡൽഹി∙ വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളം ആന്ധ്രയോട് ഏഴു റൺസിനു തോറ്റു. ആന്ധ്രയെ 49 ഓവറിൽ 190 റൺസിനു പുറത്താക്കാനായെങ്കിലും കേരളത്തിനു 49.1 ഓവറിൽ 183 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. മറ്റൊരു മത്സരത്തിൽ ഉത്തർപ്രദേശിനു വേണ്ടി ശിവം മാവി ഹാട്രിക് അടക്കം അഞ്ചു വിക്കറ്റെടുത്തെങ്കിലും സൗരാഷ്ട്ര ഷെൽഡൻ ജാക്സന്റെ സെഞ്ചുറിയോടെ 25 റൺസ് ജയം നേടി. സൗരാഷ്ട്ര: ഒൻപതിന് 309, യുപി 49.1 ഓവറിൽ 278.