Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജയ് ഹസാരെ; ഒഡിഷയ്ക്കെതിരെ കേരളത്തിന് ആറു വിക്കറ്റ് ജയം

cricket-logo-2

ന്യൂഡൽഹി ∙ വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിൽ കേരളത്തിനു ജയം. ഒഡിഷയെ ആറു വിക്കറ്റിനാണ് കേരളം തോൽപ്പിച്ചത്. 34.4 ഓവറിൽ ഒഡിഷയെ 117 റൺസിനു പുറത്താക്കിയ കേരളം 37.3 ഓവറിൽ ലക്ഷ്യം കണ്ടു. അക്ഷയ് ചന്ദ്രൻ (4–29), ജലജ് സക്‌സേന (3–24) എന്നിവർ ബോളിങ്ങിൽ തിളങ്ങി. സച്ചിൻ ബേബി (41), സൽമാൻ നിസാർ (31*) എന്നിവരുടെ ഇന്നിങ്സുകളാണ് കേരളത്തിന്റെ വിജയം അനായാസമാക്കിയത്.