രെഹ്നേഷ് നോർത്ത് ഈസ്റ്റിൽതന്നെ

ഗുവാഹത്തി ∙ മലയാളി ഗോൾകീപ്പർ ടി.പി. രെഹ്നേഷിനെ നിലനിർത്താൻ ഐഎസ്എൽ ക്ലബ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് തീരുമാനിച്ചു. രണ്ടു വർഷത്തേക്കാണ് കോഴിക്കോട്ടുകാരനായ രെഹ്നേഷുമായുള്ള പുതിയ കരാർ. ഗോവൻ താരം റൗളിൻ ബോർഗസിനെയും നോർത്ത് ഈസ്റ്റ് നില നിർത്തിയിട്ടുണ്ട്.

അതിനിടെ, മലയാളി താരം അനസ് എടത്തൊടിക ഉൾപ്പെടെ ഒരു ഇന്ത്യൻ താരത്തേയും നിലനിർത്തുന്നില്ലെന്നു ഡൽഹി ഡൈനാമോസ് പ്രഖ്യാപിച്ചു. ഇതോടെ അനസ് ഡ്രാഫ്റ്റ് പ്ലെയർ ലിസ്റ്റിലെത്തും. പുതുതായി ഐഎസ്എല്ലിലേക്കു വരുന്ന ടാറ്റാ സ്റ്റീൽസ് ക്ലബും അനസിനെ ലക്ഷ്യമിടുന്നുണ്ട്.