ലയണൽ മെസ്സിയുടെ മൂത്ത സഹോദരൻ ആയുധം കൈവശം വച്ചതിന് അറസ്റ്റിൽ

ലയണൽ മെസ്സി സഹോദരങ്ങളായ മത്തിയാസ് മെസ്സി (ഇടത്), റോഡ്രിഗോ മെസ്സി എന്നിവർക്കൊപ്പം. (ഫയൽ ചിത്രം)

ബ്യൂനസ് ഐറിസ്∙ ആയുധം കൈവശം വച്ചതിന് അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ മൂത്ത സഹോദരൻ മത്തിയാസ് മെസ്സി വീട്ടുതടങ്കലിൽ. യാത്ര ചെയ്തിരുന്ന ബോട്ട് മണൽത്തിട്ടയിലിടിച്ചു മുഖത്തു പരുക്കേറ്റ മത്തിയാസ് മെസ്സിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ ആശുപത്രിയിൽ നിന്നു റൊസാരിയോയിലെ വീട്ടിലേക്കു മാറ്റി. ബോട്ടിൽ നിന്നാണ് ആയുധം കണ്ടെത്തിയത്. രണ്ടാം തവണയാണ് ഇതേ കുറ്റത്തിനു മത്തിയാസ് അറസ്റ്റിലാവുന്നത്. മൂന്നര വർഷം മുതൽ എട്ടുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.