Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീണ്ടും അഗ്യൂറോ; മാഞ്ചസ്റ്റർ സിറ്റി

Sergio Aguero with Fernandinho

ലണ്ടൻ ∙ സൂപ്പർതാരം സെർജിയോ അഗ്യൂറോയുടെ ഹാട്രിക്കിൽ ന്യൂകാസിൽ യുണൈറ്റഡിനെ തകർത്തെറിഞ്ഞ (3–1) മാഞ്ചസ്റ്റർ സിറ്റി ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ വീണ്ടും വിജയവഴിയിൽ. 34, 63, 83 മിനിറ്റുകളിലായിരുന്നു അഗ്യൂറോയുടെ ഗോളുകൾ. ന്യൂകാസിലിന്റെ ഗോൾ ജേക്കബ് മർഫി നേടി. ഒന്നാംസ്ഥാനത്തുള്ള സിറ്റി ജയത്തോടെ ലീഡ് 12 പോയിന്റായി ഉയർത്തി.

‌ ഇന്നലെ 34–ാം മിനിറ്റിൽ കെവിൻ ഡി ബ്രൂണോയുടെ ക്രോസിൽനിന്നാണ് അഗ്യൂറോ സിറ്റിയുടെ ഗോൾവേട്ടയ്ക്കു തുടക്കമിട്ടത്. 63–ാം മിനിറ്റിൽ റഹീം സ്റ്റെർലിങ്ങിനെ ബോക്സിൽ വീഴ്ത്തിയതിനു ലഭിച്ച പെനൽറ്റി ഗോളാക്കി അഗ്യൂറോ ലീഡുയർത്തി. കളിയവസാനിക്കാൻ ഏഴു മിനിറ്റ് ബാക്കിനിൽക്കെ അഗ്യൂറോ ക്ലബ്ബിനായി തന്റെ പതിനൊന്നാം ഹാട്രിക് തികച്ചു.

രണ്ടാം സ്ഥാനക്കാരായ യുണൈറ്റഡ് ഇന്നലെ ബേൺലിയ്ക്കെതിരെ 1–0ന് ജയിച്ചതോടെ സിറ്റിയുടെ ലീഡ് ഒൻപതു പോയിന്റായി കുറഞ്ഞിരുന്നു. പക്ഷേ വിജയത്തോടെ സിറ്റി ലീഡ് പത്തിനു മുകളിലേക്കുയർത്തി.

related stories