അണ്ടർ 18 ഫുട്ബോൾ ലീഗ്: ബ്ലാസ്റ്റേഴ്സ് ഫൈനലിൽ തോറ്റു

ഷില്ലോങ് ∙ തുടക്കത്തിലും ഒടുക്കത്തിലുമായി രണ്ടു ഗോൾ. ദേശീയ അണ്ടർ 18 ഫുട്ബോൾ ലീഗ് ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിനു തോൽവി (0–2). സ്വന്തം മണ്ണിൽ ഷില്ലോങ് ലജോങ്ങാണു കപ്പുയർത്തിയത്. മൂന്നാം മിനിറ്റിൽ ലജോങ്ങിനു കിട്ടിയ ത്രോ അടിച്ചകറ്റാനുള്ള ബ്ലാസ്റ്റേഴ്സ് ഡിഫൻഡർമാരിൽ ഒരാളുടെ ശ്രമം സെൽഫ് ഗോളായി. 91–ാം മിനിറ്റിൽ മികച്ച ഫിനിഷിങ്ങിലൂടെ ഖോങ്സിറ്റ് വിജയം ഉറപ്പിച്ചു. കളിയിൽ ആധിപത്യം ആതിഥേയർക്കുതന്നെയായിരുന്നു.