ഇന്ത്യ–കെനിയ ഫൈനൽ

മുംബൈ ∙ ഹീറോ ഇന്റർ കോണ്ടിനെന്റൽ കപ്പ് ഫുട്ബോളിൽ ഇന്ത്യ–കെനിയ ഫൈനൽ. ചൈനീസ് തായ്പെയിയെ 4–0നു തകർത്താണ് കെനിയ ഫൈനൽ ഉറപ്പാക്കിയത്. ഇന്ത്യയ്ക്കും കെനിയയ്ക്കും ന്യൂസീലൻഡിനും ആറു പോയിന്റായിരുന്നെങ്കിലും ഗോൾ ശരാശരി കുറവായതിനാൽ ന്യൂസീലൻഡ് പുറത്തായി. നാളെയാണ് ഫൈനൽ.