തൽക്കാലം ചെൽസി വിടില്ല: ഹസാഡ്

ലണ്ടൻ ∙ ഓഗസ്റ്റ് മാസം അവസാനിക്കുന്ന ട്രാൻസ്ഫർ ജാലകത്തിൽ ചെൽസിയോടു വിടപറയില്ലെന്ന് ബൽജിയൻ സൂപ്പർ താരം ഏദൻ ഹസാഡ്. ആർസനലിനെതിരായ പ്രീമിയർ ലീഗ് മൽസരത്തിനു ശേഷമായിരുന്നു ഹസാഡിന്റെ പ്രതികരണം. ‘ചെൽസിയിൽ ഞാൻ സംതൃപ്തനാണ്. ഒന്നോ രണ്ടോ വർഷങ്ങൾക്കുശേഷം എന്തു സംഭവിക്കുമെന്നു കാത്തിരുന്നു കാണാം.’