ഡിമരിയയ്ക്ക് ഒളിംപിക് ഗോൾ; പിഎസ്ജിക്ക് ജയം

ഏഞ്ചൽ ഡിമരിയ

പാരിസ് ∙ കോർണർ കിക്കിൽ നിന്ന് നേരിട്ടു ഗോളടിച്ച് (ഒളിംപിക് ഗോൾ) ഏഞ്ചൽ ഡിമരിയ മിന്നിയ ഫ്രഞ്ച് ലീഗ് മൽസരത്തിൽ പിഎസ്ജിക്ക് ജയം. നെയ്മർ, എംബപ്പെ, കവാനി എന്നിവരും ഗോൾ നേടിയ കളിയിൽ 4–2നായിരുന്നു പിഎസ്ജിയുടെ ജയം. 40–ാം മിനിറ്റിൽ കിട്ടിയ പെനൽറ്റി കിക്കിൽ നിന്നാണ് ഡിമരിയ വണ്ടർ ഗോൾ നേടിയത്. കിലിയൻ എംബപ്പെ മൽസരത്തിന്റെ ഇൻജുറി ടൈമിൽ ചുവപ്പു കാർഡ് കണ്ട് പുറത്തു പോയി. ജയത്തോടെ പിഎസ്ജി ലീഗിൽ ഒന്നാം സ്ഥാനത്തു തുടരുന്നു.