റയലിനിപ്പോൾ കൂടുതൽ ഒത്തിണക്കം: ബെയ്ൽ

മഡ്രിഡ്∙ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ടതോടെ റയൽ മഡ്രിഡിന് കൂടുതൽ ഒത്തിണക്കം കൈവന്നെന്നു ഗാരെത് ബെയ്‌ൽ. ക്രിസ്റ്റ്യാനോയുടെ സാന്നിധ്യമില്ലാത്തതിനാൽ റയലിന് സമ്മർദമില്ലാതെ കളിക്കാനാകുന്നുണ്ടെന്നും ടീമിനു കൂടുതൽ ഒത്തിണക്കം ലഭിക്കാൻ ഇതു സഹായകമാകുന്നുണ്ടെന്നും ബെയ്‌ൽ പറഞ്ഞു. സീസണിൽ മികച്ച ഫോമിൽ കളിക്കുന്ന ബെയ്‌ലിന്റെ പ്രകടനമാകും ചാംപ്യൻസ് ട്രോഫിയിലെ ആദ്യ മൽസരത്തിന് റോമയ്ക്കെതിരെ റയൽ നാളെ ഇറങ്ങുമ്പോൾ ആരാധകർ ഉറ്റുനോക്കുക.