അഗ്യൂറോ കരാർ പുതുക്കി; 2021 വരെ സിറ്റിയിൽ

ലണ്ടൻ∙ മാഞ്ചസ്റ്റർ സിറ്റിയുടെ റെക്കോർഡ് ഗോൾ സ്കോറർ സെർജിയോ അഗ്യൂറോ ക്ലബ്ബുമായി ഒരു വർഷത്തേക്കു കരാർ പുതുക്കി. സിറ്റിക്കായി 204 ഗോളുകൾ നേടിയിട്ടുള്ള മുപ്പതുകാരനായ അർജന്റൈൻ താരം 2021 വരെ ക്ലബ്ബിൽ തുടരും. 2011ൽ സിറ്റിയിലെത്തിയ അഗ്യൂറോ, തനിക്കു 10 വർഷം ക്ലബ്ബിൽ കളിക്കാൻ ആലോചനയുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു.