Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാഞ്ചസ്റ്റർ സിറ്റി ലീഗ് കപ്പ് ക്വാർട്ടറിൽ; ഡിബ്രൂയ്നെയ്ക്ക് പരുക്ക്

manchester-city-football-team-logo

മാഞ്ചസ്റ്റർ ∙ ടീനേജ് താരം ബ്രഹിം ഡയസിന്റെ ഡബിളിൽ ഇംഗ്ലിഷ് എഫ്എ കപ്പ് ഫുട്ബോളിൽ ഫുൾഹാമിനെ തോൽപിച്ച് നിലവിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ക്വാർട്ടർ ഫൈനലിൽ. സ്പെയിൻ അണ്ടർ 21 താരമായ ബ്രാഹിം സിറ്റി സീനിയർ ടീമിനുവേണ്ടി ഗോളടിക്കുന്നത് ആദ്യമാണ്. എന്നാൽ, സിറ്റി കോച്ച് പെപ് ഗ്വാർഡിയോളയെ നിരാശനാക്കുന്നതു സൂപ്പർ താരം കെവിൻ ഡി ബ്രൂയ്നെയുടെ പരുക്കാണ്. കാൽമുട്ടിന്റെ ലിഗമെന്റിനാണു പരുക്ക്. ഒന്നരമാസത്തോളം പുറത്തിരിക്കേണ്ടി വരും.

പ്രീമിയർ ലീഗിൽ 11നു മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയുള്ള ഡാർബി പോരാട്ടവും ചാംപ്യൻസ് ലീഗ് ഗ്രൂപ്പ് റൗണ്ടിലെ ശേഷിക്കുന്ന കളികളും ഡിബ്രൂയ്നെയ്ക്കു നഷ്ടമാകും.
10 കളിയിൽ 26 പോയിന്റുമായി പട്ടികയിൽ ഒന്നാമതുള്ള സിറ്റി ഞായറാഴ്ച സതാംപ്ടണെ നേരിടും.