Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രീമിയർ ലീഗിൽ സിറ്റി ഒന്നാമത്; ഇറ്റാലിയൻ സെരിയിൽ ഇന്റർ മിലാൻ രണ്ടാമത്

Representational image

ലണ്ടൻ∙ വെംബ്ലി സ്റ്റേഡിയത്തിലെ പോരാട്ടത്തിൽ ടോട്ടനത്തെ ഒറ്റ ഗോളിനു മറികടന്ന മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് പോയിന്റ് പട്ടികയുടെ തലപ്പത്തു തിരിച്ചെത്തി. ആറാം മിനിറ്റിൽ ടോട്ടനം പ്രതിരോധതാരം കീറൺ ട്രിപ്പിയറുടെ പിഴവിൽനിന്നു ഗോൾ നേടിയ റിയാദ് മഹ്റെസാണു സിറ്റിയുടെ രക്ഷകനായത്. സിറ്റി മുന്നേറ്റത്തിൽ നിന്നെത്തിയ ലോങ് ബോൾ ക്ലിയർ ചെയ്യാനുള്ള ട്രിപ്പിയറുടെ ഹെഡർ പിഴച്ചതോടെ പന്തു പിടിച്ചെടുത്ത റഹിം സ്റ്റെർലിങ് മഹ്റെസിനു കട്ട് ചെയ്തു നൽകി. ഓട്ടത്തിനിടയിൽ മഹ്റെസ് തൊടുത്ത ഷോട്ട് ടോട്ടനം ഗോളി ഹ്യൂഗോ ലോറിസിനെ കാഴ്ച്ചക്കാരനാക്കി ഗോൾവര കടന്നു.

ഇക്കാർഡി ഡബിൾ: ഇന്റർ രണ്ടാമത് 

മിലാൻ∙ അർജന്റീന താരം മൗറോ ഇക്കാർഡിയുടെ ഇരട്ടഗോൾ നേട്ടം ഇറ്റാലിയൻ സെരി എയിൽ ഇന്റർ മിലാനെ രണ്ടാം സ്ഥാനത്തെത്തിച്ചു. ലാസിസോയെ ഇന്റർ 3–0നു കീഴടക്കിയ കളിയിൽ രണ്ടു ഗോൾ അർജന്റീന താരം ഇക്കാർഡിയുടെ വക. ക്രൊയേഷ്യൻ താരം മാർസലോ ബ്രോസോവിച്ചും ഇന്ററിനായി ഗോൾ നേടി.

related stories