എൽ ക്ലാസിക്കോയൽ അടിതെറ്റി; റയൽ പരിശീലകൻ ലോപറ്റെഗുയി പുറത്തേക്ക്

മഡ്രിഡ് ∙ സ്പാനിഷ് ഫുട്ബോൾ ക്ലബ് റയൽ മഡ്രിഡിന്റെ പരിശീലകൻ ജുലൻ ലോപറ്റെഗുയി പുറത്തേക്ക്. പുതിയ പരിശീലകനായി ഇംഗ്ലിഷ് ക്ലബ് ചെൽസിയുടെ മുൻ കോച്ച് അന്റോണിയോ കോന്റെ സ്ഥാനമേൽക്കുമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും കളിക്കാരുടെ എതിർപ്പിനെ തുടർന്ന് മറ്റൊരു പരിശീലകനെ അന്വേഷിക്കേണ്ട അവസ്ഥയിലാണു ക്ലബ്. ഞായറാഴ്ച രാത്രി നടന്ന ബാർസിലോന– റയൽ ‘എൽ ക്ലാസിക്കോ’യിൽ ടീം 5–1നു തകർന്നതോടെയാണ് ലോപറ്റെഗുയിയുടെ സ്ഥാനം തെറിക്കുമെന്ന് ഉറപ്പായത്.