പുരുഷ ഫുട്ബോളിൽ കൊറിയയ്ക്ക് സ്വർണം; സണിന് സൈനിക സേവനം ഒഴിവായി

മൽസരശേഷം ആഹ്ലാദപൂർവം സൺ ഹ്യൂങ് മിൻ.

ഇന്തൊനീഷ്യ ∙ ഏഷ്യൻ ഗെയിംസ് പുരുഷ ഫുട്ബോളിൽ ജപ്പാനെ 2–1നു തോൽപ്പിച്ച് ദക്ഷിണ കൊറിയയ്ക്കു സ്വർണം. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിൽ ലീ സ്യൂങ് വൂ, ഹ്വാങ് ഹീ ചാൻ എന്നിവരാണ് ഗോളുകൾ നേടിയത്.  ടീം ക്യാപ്റ്റനും ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബ് ടോട്ടനം ഹോട്സ്പറിന്റെ താരവുമായ സൺ ഹ്യൂങ് മിനിനു വിജയം ഇരട്ടി സന്തോഷമായി.
രാജ്യത്തെ നിർബന്ധിത സൈനിക സേവനത്തിൽ നിന്നാണ് സൺ ഇതോടെ ഒഴിവായത്.

പൂർണാരോഗ്യമുള്ള എല്ലാ യുവാക്കളും 21 മാസം സൈനികസേവനം അനുഷ്ഠിക്കണമെന്നാണ് കൊറിയയിലെ നിയമം. ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാക്കൾക്കും ഒളിംപിക്സ് മെഡൽ ജേതാക്കൾക്കും മാത്രമേ ഇതിൽ നിന്ന് ഒഴിവുള്ളൂ.