ഐസായ അർജന്റീനയും കഷ്ടിച്ച് ജയിച്ച ഫ്രാൻസും– വിഡിയോ ഹൈലൈറ്റ്സ്

ഐസ്‍ലൻഡിനെതിരായ മൽസരത്തില്‍ ലയണൽ മെസി

ഈ മെസി വേറെ മാതിരി ആൾ

ലോകകപ്പിലെ അരങ്ങേറ്റ മൽസരത്തിനിറങ്ങിയ ഐസ്‌ലൻ‍ഡ് പടുത്തുയർത്തിയ പ്രതിരോധക്കോട്ട ഭേദിക്കാനാകാതെ കുഴങ്ങിയ ലയണൽ മെസ്സിക്കും സംഘത്തിനും തുടക്കം കല്ലുകടിയോടെ. അർജന്റീനയ്ക്കു വേണ്ടി 19–ാം മിനിറ്റിൽ സെർജിയോ അഗ്യുറോ ലീഡ് നേടിയെങ്കിലും നാലു മിനിറ്റിനകം ആൽഫ്രഡ് ഫിൻബോഗസണ്ണിലൂടെ ഐസ്‌ലൻഡ് തിരിച്ചടിച്ചു.

കഷ്ടി ജയവുമായി ഓസ്ട്രേലിയയ്ക്കെതിരെ ഫ്രാൻസ്

ഓസ്ട്രേലിയയ്ക്കെതിരെ ഫ്രാൻസ് ഒരു വിധത്തിൽ കടന്നുകൂടി (2–1). ഈ ടൂർണമെന്റിൽ വിഡിയോ അസിസ്റ്റന്റ് റഫറി(വിഎആർ) അനുവദിച്ച പെനൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് ചരിത്രത്തിന്റെ ഭാഗമായ സൂപ്പർതാരം അന്റോയ്ൻ ഗ്രീസ്മാനും (58–ാം മിനിറ്റ്) പോൾ പോഗ്ബയും (81) ഫ്രാൻസിനു വേണ്ടി ലക്ഷ്യം കണ്ടു. പെനൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് മിലെ യെഡിനാക് സോക്കറൂസിന്റെ ആശ്വാസ ഗോൾ നേടി. 

ഇരട്ട ഗോൾ കരുത്തിലേറി ക്രൊയേഷ്യ

ഗ്രൂപ്പ് ഡിയിലെ രണ്ടാം മൽസരത്തിൽ നൈജീരിയയ്ക്കെതിരെ ക്രൊയേഷ്യയ്ക്ക് ഏകപക്ഷീയമായ രണ്ടു ഗോൾ വിജയം. നൈജീരിയൻ താരം ഒഗനകാരോ ഇറ്റേബോയുടെ സെൽഫ് ഗോളും (32), ലൂക്കാ മോഡ്രിച്ചിന്റെ പെനൽറ്റി ഗോളുമാണ് (72) ക്രൊയേഷ്യയ്ക്ക് വിജയം സമ്മാനിച്ചത്. ഇതോടെ ഡി ഗ്രൂപ്പിൽ മൂന്നു പോയിന്റുമായി ക്രൊയേഷ്യ ഒന്നാമതായി.

ജയത്തോടെ തുടങ്ങി ഡെൻമാർക്ക്

കളം നിറഞ്ഞിട്ടും പെനൽറ്റി പാഴാക്കിയ പെറുവിന് ഡെൻമാർക്കിനെതിരായ ഗ്രൂപ്പ് സി മൽസരത്തിൽ തോൽവി. എതിരില്ലാത്ത ഒരു ഗോളിനാണ് പെറു തോൽവി വഴങ്ങിയത്. 59–ാം മിനിറ്റിൽ 20–ാം നമ്പർ താരം യൂസഫ് പോൾസനാണ് ഡെൻമാർക്കിന്റെ വിജയഗോൾ നേടിയത്. തിരിച്ചടിക്കാനുള്ള പെറുവിന്റെ ശ്രമങ്ങൾ കൂട്ടത്തോടെ പ്രതിരോധിച്ചാണ് ഡെൻമാർക്ക് വിജയവും വിലപ്പെട്ട മൂന്നു പോയിന്റും സ്വന്തമാക്കിയത്.