വാട്സന്റെ ഇന്നിങ്സ് അവിശ്വസനീയം: വില്യംസൺ

മുംബൈ∙ ഐപിഎൽ ഫൈനലിലെ ഷെയിൻ വാട്സന്റെ ഇന്നിങ്സ് അവിശ്വസനീയമെന്നു ഹൈദരാബാദ് നായകൻ കെയ്ൻ വില്യംസൺ. ‘വാട്സണെ പിടിച്ചുനിർത്താൻ ഞങ്ങളുടെ പക്കൽ യാതൊരു വഴിയുമില്ലായിരുന്നു. അവിശ്വസനീയമായ പ്രകടനം,’ മൽസരത്തിനു ശേഷം വില്യംസൺ പറഞ്ഞു.

57 പന്തിൽ 11 ബൗണ്ടറിയും എട്ടു സിക്സും അടങ്ങുന്നതായിരുന്നു വാട്സന്റെ ഇന്നിങ്സ്. വാട്സന്റെ സെഞ്ചുറിയുടെ ബലത്തിലാണ് ഹൈദരാബാദ് ഉയർത്തിയ 179 റൺസിന്റെ വിജയല്യം ഒൻപതു പന്തുകൾ ബാക്കിനിൽക്കെ ചെന്നൈ കൂളായി മറികടന്നത്. വാട്സൺ തന്നെയാണ് ഫൈനലിലെ താരവും. വാട്സന്റെ സീസണിലെ രണ്ടാം സെഞ്ചുറിയാണിത്.