Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബെർബയും ലാൽറുവാത്താരയും ആദ്യ ഇലവനിൽ, പുൾഗ പുറത്ത്; ചെന്നൈയിനെ നേരിടാൻ ബ്ലാസ്റ്റേഴ്സ് സജ്ജം

kerala-blasters-berba

കൊച്ചി ∙ സൂപ്പർതാരം ദിമിറ്റർ ബെർബറ്റോവിനെ ഉൾപ്പെടുത്തി ചെന്നൈയിൻ എഫ്‌സിക്കെതിരെ കളിക്കുന്ന കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവൻ പ്രഖ്യാപിച്ചു. അരാത്ത ഇസൂമിക്കു പകരമാണ് ബെർബയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയത്. സസ്പെൻഷനെ തുടർന്ന് കഴിഞ്ഞ മൽസരം നഷ്ടമായ പ്രതിരോധനിരയിലെ വിശ്വസ്തൻ ലാൽറുവാത്താര ആദ്യ ഇലവനിൽ തിരിച്ചെത്തിയപ്പോൾ, മലയാളി താരം കെ.പ്രശാന്ത് പകരക്കാരുടെ ബെഞ്ചിലായി. മധ്യനിരതാരം പുൾഗയും ടീമിലില്ല. അതേസമയം, മലയാളി താരങ്ങളായ റിനോ ആന്റോ, സി.കെ. വിനീത് എന്നിവരും ആദ്യ ഇലവനിലുണ്ട്. പ്രശാന്തിനു പുറമെ മറ്റൊരു മലയാളി താരം സഹൽ അബ്ദുൽ സമദ് പകരക്കാരുടെ ബെഞ്ചിലുണ്ട്. ചെന്നൈയിൻ എഫ്‌സി നിരയിലെ മലയാളി താരം മുഹമ്മദ് റാഫിയും പകരക്കാരുടെ ബെഞ്ചിലാണ്.

പോൾ റെച്ചൂബ്ക തന്നെ ഗോൾവല കാക്കുന്ന ബ്ലാസ്റ്റേഴ്സ് നിരയിൽ ക്യാപ്റ്റൻ സന്ദേശ് ജിങ്കാൻ, വെസ് ബ്രൗൺ, റിനോ ആന്റോ, ലാൽറുവാത്താര എന്നിവരാണ് പ്രതിരോധം കാക്കുന്നത്. മധ്യനിരയിൽ ജാക്കിചന്ദ് സിങ്, മിലൻ സിങ്, കറേജ് പെക്കൂസൻ, സി.കെ. വിനീത് എന്നിവർ അണിനിരക്കുമ്പോൾ മുന്നേറ്റത്തിൽ ബെർബറ്റോവിനൊപ്പം ഐസ്‌ലൻഡ് താരം ബാൾഡ്‌വിൻസൻ എത്തും.