Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏഷ്യൻ ഗുസ്തി: നവ്ജോത് കൗറിന് ചരിത്രനേട്ടം

wrestling നവ്ജോത് കൗർ (വലത്ത്) മല്‍സരത്തിനിടെ

ബിഷ്കേക് (കിർഗിസ്ഥാൻ) ∙ ഏഷ്യൻ ഗുസ്തി ചാംപ്യൻഷിപ്പിൽ നവ്ജോത് കൗറിലൂടെ ഇന്ത്യയ്ക്ക് ചരിത്രനേട്ടം. വനിതകളുടെ 65 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ സ്വർണം നേടിയ നവ്ജോത് ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വനിതയായി. ഒളിംപിക്സ് മെഡൽ ജേതാവ് സാക്ഷി മാലിക്ക് വനിതകളുടെ 62 കിലോഗ്രാം വിഭാഗത്തിൽ വെങ്കലം നേടിയതും ഇന്ത്യയ്ക്കു നേട്ടമായി. ‌

ജാപ്പനീസ് താരം മിയ ഇമായിയ്ക്കെതിരായ ഫൈനലിൽ സമഗ്രാധിപത്യം കാട്ടിയ നവ്ജോത് 9–1നാണ് ജയിച്ചുകയറിയത്. അമിതാക്രമണത്തിനു തുനിഞ്ഞ എതിരാളിക്കെതിരെ പ്രതിരോധത്തിലൂന്നി തുടങ്ങിയ ഇന്ത്യൻ താരം കൗണ്ടർ‌ ആക്രമണങ്ങളിലൂടെ തുടർ പോയിന്റുകൾ നേടി. ആദ്യഘട്ടം കഴിഞ്ഞതോടെ നവ്ജോതിന്റെ വേഗത്തിനും മികവിനൊപ്പമെത്താനാകാതെ എതിരാളി വലഞ്ഞു. കസാഖിസ്ഥാന്റെ കാസിമോവയെ കടുത്ത പോരാട്ടത്തിനൊടുവിലാണ് (10–7)സാക്ഷി കീഴടക്കിയത്.

ഒന്നുവീതം സ്വർണവും വെള്ളിയും നാലു വെങ്കലവുമടക്കം ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ മെഡൽനേട്ടം ആറായി. വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിൽ വിനേഷ് ഫോഗട് കഴിഞ്ഞദിവസം വെള്ളി നേടിയിരുന്നു.