Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോണ്ടിനെന്റൽ കപ്പ്:ചിത്രയ്ക്ക് നാലാം സ്ഥാനം

PU-Chitra-1

ഒസ്ട്രാവ (ചെക്ക് റിപ്പബ്ലിക്) ∙ ഐഎഎഫ് കോണ്ടിനെന്റൽ കപ്പ് അത്‌ലറ്റിക്സിൽ മലയാളി താരം പി.യു ചിത്രയ്ക്ക് അഭിമാനനേട്ടം. 1500 മീറ്റർ ഓട്ടത്തിൽ 4 മിനിറ്റ് 18:45 സെക്കൻഡ് സമയത്തിൽ ചിത്ര നാലാമതെത്തി. 

ഏഷ്യ–പസിഫിക് മേഖലയെ പ്രതിനിധീകരിച്ചാണ് ചിത്ര മൽസരത്തിൽ പങ്കെടുത്തത്. ആഫ്രിക്കയുടെ വിന്നി ചെബെറ്റിനാണ് ഒന്നാം സ്ഥാനം. ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ നേടിയ സമയം (4:12.56) കൈവരിച്ചിരുന്നെങ്കിൽ ചിത്രയ്ക്കു സ്വർണം നേടാമായിരുന്നു.