Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേശീയ ജൂനിയർ അത്‌ലറ്റിക്സ് മീറ്റ്: കേരള ടീമിന്റെ കഷ്ടപ്പാടുകൾ അവസാനിക്കുന്നില്ല

kerala-junior-athletic-team റാഞ്ചിയിലെ സ്റ്റേഷനിൽ എത്തിയ കേരളാ താരങ്ങൾ സംഘാടകർ ഏർപ്പെടുത്തിയ വാഹനത്തിനായി കാത്തിരിക്കുന്നു. ചിത്രം: അരവിന്ദ് വേണുഗോപാൽ

റാഞ്ചി∙ ദേശീയ ജൂനിയർ അത്‌ലറ്റിക്സ് മീറ്റിൽ പങ്കെടുക്കാനുള്ള കേരള ടീമിന്റെ ദുരിതങ്ങൾക്ക് അറുതിയില്ല. രണ്ടു ദിവസത്തെ ദുരിതയാത്രയ്ക്കു ശേഷം കേരളപിറവി ദിനത്തിൽ രാവിലെ റാഞ്ചിയിൽ എത്തിയ ടീമിന് മണിക്കൂറുകളോളം പെരുവഴിയിലും കാത്തുകെട്ടിക്കിടക്കേണ്ടി വന്നു.

ഒൻപതു മണിയോടെ റെയിൽവേ സ്റ്റേഷനിൽ എത്തിയ 136 അംഗ കേരള ടീമിനെ ബിർസ മുണ്ട സ്റ്റേ‍‍ഡിയത്തിൽ എത്തിക്കാൻ ആകെ ഉണ്ടായത് ഒരു മിനി ബസ് മാത്രം. അതും എത്തിയതു മണിക്കൂറുകൾക്കു ശേഷം. കുട്ടികളെ ഇതുവരെയും പൂർണമായും സ്റ്റേഡിയത്തിനു സമീപത്തുള്ള താമസസ്ഥലത്തേക്ക് എത്തിക്കാൻ കഴിഞ്ഞിട്ടില്ല.

kerala-junior-athletic-team2 റാഞ്ചിയിലെ സ്റ്റേഷനിൽ എത്തിയ കേരളാ താരങ്ങൾ സംഘാടകർ ഏർപ്പെടുത്തിയ വാഹനത്തിനായി കാത്തിരിക്കുന്നു. ചിത്രം: അരവിന്ദ് വേണുഗോപാൽ
kerala-junior-athletic-team1 റാഞ്ചിയിലെ സ്റ്റേഷനിൽ എത്തിയ കേരളാ താരങ്ങൾ സംഘാടകർ ഏർപ്പെടുത്തിയ വാഹനത്തിനായി കാത്തിരിക്കുന്നു. ചിത്രം: അരവിന്ദ് വേണുഗോപാൽ