ലക്ഷ്യത്തിലേക്ക് ലക്ഷ്യ സെൻ; ലോക ജൂനിയർ ബാഡ്മിന്റൻ ക്വാർട്ടറിൽ

ലക്ഷ്യ സെൻ

മാർഖം(കാനഡ)∙ ഇന്ത്യൻ താരം ലക്ഷ്യ സെൻ ലോക ജൂനിയർ ബാഡ്മിന്റൻ ചാംപ്യൻഷിപ്പിന്റെ ക്വാർട്ടറിലെത്തി. ചൈനീസ് തായ്പേയ് താരം ചെൻ ഷിയാവു ചെങ്ങിനെ 15–21, 21–17, 21–14ന് ആണ് നാലാം സീഡ് ലക്ഷ്യ സെൻ മറികടന്നത്. കഴിഞ്ഞ ജൂലൈയിൽ ഏഷ്യൻ ജൂനിയർ ചാംപ്യൻഷിപ്പിൽ കിരീടം നേടിയ ലക്ഷ്യ സെൻ അടുത്ത റൗണ്ടിൽ മലേഷ്യയുടെ ഐദിൽ ഷോലെ അലി സാദികിനെ നേരിടും.

പുരുഷ ഡബിൾസിൽ വിഷ്ണു വർധൻ –ശ്രീകൃഷ്ണ സായ്കുമാർ സഖ്യവും ക്വാർട്ടറിലെത്തി. ഇന്തൊനീഷ്യയുടെ ദ്വികി റഫിയാൻ– ബെർനാഡസ് ബാഗസ് സഖ്യത്തെ 21–11, 21–17ന് തോൽപിച്ചു. അടുത്ത റൗണ്ടിൽ ഇന്ത്യൻ സഖ്യം കൊറിയയുടെ ടായ് യാങ് ഷിൻ– ചാൻ വാങ് സഖ്യത്തെ നേരിടും.