Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രീമിയർ ബാഡ്മിന്റൻ ലീഗ്: മരിനെ വീഴ്ത്തി സിന്ധു

Carolina Marin, PV Sindhu

മുംബൈ ∙ ഒളിംപിക് സ്വർണ ജേതാവ് കരോലിന മരിനെ കീഴടക്കി പ്രീമിയർ ബാഡ്മിന്റൻ ലീഗിൽ പി.വി. സിന്ധു പടയോട്ടം തുടങ്ങി. ഹൈദരാബാദ് ടീം ക്യാപ്റ്റനായ സിന്ധു, പുതിയ ടീമായ പുണെ 7 എയ്സസിന്റെ ക്യാപ്റ്റൻ കൂടിയായ മരിനെ 15–11, 8–15, 13–15നാണു തോൽപിച്ചത്. പുണെ 7 എയ്സസിന്റെ ഇന്ത്യൻ കൗമാര താരം ലക്ഷ്യ സെന്നും ആദ്യ മൽസരം തോറ്റു.  ലോക 35–ാം നമ്പർ താരം മാർക്ക് കാൽജോവുവാണു ലക്ഷ്യയെ കീഴടക്കിയത് (10–15, 15–12, 15–14). ഇന്നലെ നടന്ന 5 മൽസരങ്ങളിലും ഹൈദരാബാദ് ജയിച്ചു.