Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റാഫേൽ നദാൽ വീണ്ടും നമ്പർ 1

Nadal

മഡ്രിഡ് ∙ ഫ്രഞ്ച് ഓപ്പൺ ടെന്നിസിന് മുൻപു കളിമൺ കോർട്ടിലെ രാജാവ് റാഫേൽ നദാൽ വീണ്ടും ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത്. ഇറ്റാലിയൻ ഓപ്പൺ ഫൈനലിൽ 6–1, 1–6, 6–3ന് ജർമനിയുടെ അലക്സാണ്ടർ സ്വേരേവിനെ തോൽപിച്ചതോടെയാണു റോജർ ഫെഡററിനെ മറികടന്നു നദാൽ ആറാം തവണ ഒന്നാം നമ്പരിലെത്തുന്നത്. ഈ സീസൺ കളിമൺ കോർട്ട് ഒഴിവാക്കിയ ഫെഡററിന്റെ അസാന്നിധ്യത്തിൽ 11–ാം തവണ ഫ്രഞ്ച് ഓപ്പൺ കിരീടം സ്വന്തമാക്കാൻ നദാലിനു സാധ്യതയേറി. മുൻ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിന്റെ വീഴ്ച തുടരുന്നു. റാങ്കിങ്ങിൽ നാലു സ്ഥാനം നഷ്ടമായി 22–ാം സ്ഥാനത്താണു ജോക്കോവിച്ച്.