വ്രതശുദ്ധിയുടെ നാളുകൾ

മണികണ്ഠസ്വാമി തപസ്സിരുന്ന ഭൂമിയായ ശബരിമലയെ ഒരു തപോഭൂമിയായി കാണാം.

കേരളം കുളിരണിയുകയാണ് വൃശ്ചികമാസം പിറന്നു. മഞ്ഞു പുൽകിയ പ്രഭാതങ്ങളും പ്രദോഷങ്ങളുടെയും വരവായി. മതേ തരത്വത്തിന്റെ  സന്നിധാനമായ ശബരിമല ഭക്തജനങ്ങളെ സ്വീകരിക്കുവാനായി ഒരുങ്ങിക്കഴിഞ്ഞു. വ്രതാനുഷ്ഠാനത്തിന്റെയും സഹനത്തിന്റെയും ശരണം വിളികളുടെയും നാളുകളായി. കലിയുഗ വരദനായ മണികണ്ഠ സ്വാമിയെ കൺകുളിർക്കെ കാണാൻ ഓരോ സ്വാമിഭക്തനും ദൃഢവ്രതമെടുത്ത് പുണ്യപമ്പയിൽ സ്നാനം ചെയ്ത് പമ്പാഗണപതിയെ കണ്ട് കരിമലയും നീലിമലയും കടന്ന് തിരുസന്നിധിയിലേക്ക് പുറ പ്പെടുകയാണ്. 

പോയവർഷത്തെ അലച്ചിലുകളെല്ലാം മറന്ന് സമ്പാദ്യത്തിന്റെ ഒരു ഭാഗം സ്വാമിയ്ക്കായി മാറ്റിവച്ച് മോക്ഷദായകനായ ശ്രീ അയ്യപ്പന്റെ പാദാരവിന്ദങ്ങളിൽ അർപ്പിക്കുവാനുള്ള ഇരുമുടി ക്കെട്ടുമേന്തി മലചവിട്ടുവാനുള്ള ആരംഭമായി. 

തത്ത്വമസി എന്ന ശാശ്വത സത്യമാണ് ഓരോ അയ്യപ്പനെയും ശാസ്താവിന്റെ നടയിലേക്ക് സ്വാഗതം ചെയ്യുക. ‘തത് ത്വം അസി’ അഥവാ ‘അത് നീ ആകുന്നു’ എന്ന സാമവേദസാര മായ പദം നമ്മെ സ്വയം വിശകലനത്തിന് പ്രാപ്തരാക്കുകയാ ണിവിടെ. ജീവനും ഈശ്വരനും തമ്മിലുള്ള ഐക്യം, ജീവാത്മാ വും പരമാത്മാവും ഒന്നാണെന്ന തത്വത്തിലേക്ക് നാം അടുക്കു ന്നു. അഹംബോധം വെടിഞ്ഞ് നീ  തിരക്കിയതെന്തോ അതു നീ തന്നെയാകുന്നു എന്ന പൊരുൾ സ്വയം മനസ്സിലാക്കുന്നവ നാകുന്നു യഥാർത്ഥ സ്വാമിഭക്തൻ. 

മണികണ്ഠസ്വാമി തപസ്സിരുന്ന ഭൂമിയായ ശബരിമലയെ ഒരു തപോഭൂമിയായി കാണാം. ഭൗതിക, സുഖങ്ങൾക്കു പിന്നാലെ നെട്ടോട്ടമോടുന്ന മനുഷ്യൻ സ്വാമിയേ ശരണമയ്യപ്പാ എന്ന നവാക്ഷരീ മന്ത്രം ചൊല്ലി മലകയറുമ്പോൾ സ്വയം ശുദ്ധീകരിക്കപ്പെടുകയാണു ചെയ്യുക. നാളികേരമുടച്ച് അഹംബോധത്തെ ഇല്ലാതാക്കി ഇരുമുടിക്കെട്ടു ശിരസ്സിലേറ്റി ശരണമന്ത്രങ്ങളുമായി പതിനെട്ടാം പടി ചവിട്ടി കൺകുളിർക്കെ സ്വാമിയെ കണ്ടു തൊഴുതു മടങ്ങുന്ന ഓരോ ഭക്തനും ഒരു പുതുജന്മത്തിലേക്കാണ് പ്രവേശിക്കുന്നത്. അവിടെ ഭക്തനും ഭഗവാനും ഒന്നായിത്തീരുന്നു. 

Read more on: Sabarimala, Life Style Magazine