വൃശ്ചികക്കുളിരിൽ, ഭക്തിയുടെ നിറവിൽ...

മഞ്ഞു നീങ്ങട്ടെ, മനം തെളിയട്ടെ. ചിത്രം: അരവിന്ദ് വേണുഗോപാൽ

കഠിനവ്രതത്താൽ ശമം ചെയ്ത മനസുമായി കാനനവാസനരുകിലേക്ക് ഇടമുറിയാത്ത ഭക്തജന പ്രവാഹമായിരുന്നു.വൃശ്ചികപുലരിയുടെ കുളിരിൽ ദർശന സുകൃതത്തിന്റെ പുണ്യത്തിനായി.

ഭക്തമനസുകളിൽ ശരണമന്ത്രങ്ങളുടെ ഉടുക്കുകൊട്ടുമായി പുതിയ മേൽശാന്തി എ.വി.ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി പുലർച്ചേ മൂന്നിനു നടതുറന്നു. ആദ്യപൂജയുടെ അനുഭൂതി അദ്ദേഹത്തിനു പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു.ശ്രീലകത്തേക്ക് ആദ്യപദം ഊന്നിയപ്പോൾ അവാച്യമായ ഒരുനുഭൂതി ഉണ്ടായതായി അദ്ദേഹം ഓർക്കുന്നു.പൊന്നമ്പലവാസന്റെ വിഗ്രഹത്തിൽ സ്പർശിച്ചപ്പോൾ ഞാനും നീയും രണ്ടല്ല.. ഒന്നാണെന്നു ഓർമിപ്പിക്കുന്നതു പോലെയായിരുന്നു അദ്ദേഹം വാചാലനായി.

നിർമാല്യം കണ്ടു തൊഴാനായിരുന്നു വലിയ തിരക്ക്. തീർഥാടന കാലത്തെ ആദ്യത്തെ നെയ്യഭിഷേകം കാണുന്നതിനും ഭക്തർ തിരക്കു കൂട്ടി. പൊലീസ് ശക്തമായ സുരക്ഷയും ഒരുക്കി. പുതിയതായി ചുമതലയേറ്റ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ, അംഗം കെ.ശങ്കർദാസ് എന്നിവരും നിർമാല്യദർശനത്തിന് എത്തിയിരുന്നു.

മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, മന്ത്രി കെ.കെ.ശൈലജ എന്നിവർ സന്നിധാനത്തിലും മന്ത്രി മാത്യു ടി.തോമസ് പമ്പയിലും എത്തി തീർഥാടന ഒരുക്കങ്ങൾ ഏകോപിപ്പിച്ചു

Read more on: Sabarimala, Festivals