Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരുവോണത്തോണി കാട്ടൂരിൽ നിന്നു 24നു സന്ധ്യയ്ക്കു പുറപ്പെടും

തിരുവോണത്തോണി

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിന്റെ ഐതിഹ്യപ്പെരുമയിൽ നിറഞ്ഞുനിൽക്കുന്നതാണ് തിരുവോണത്തോണി. തിരുവാറന്മുളയപ്പനുള്ള ഓണവിഭവങ്ങളുമായി തിരുവോണത്തോണി 24നു വൈകിട്ട് ആറിനു കോഴഞ്ചേരി കാട്ടൂരിൽ നിന്ന് ആറന്മുളയ്ക്ക് പുറപ്പെടും. കാട്ടൂരിൽ നിന്നു തിരുവോണ വിഭവങ്ങളുമായി പുറപ്പെടുന്നതിനു മങ്ങാട്ട് നാരായണ ഭട്ടതിരി കുമാരനല്ലൂർ മങ്ങാട്ട് ഇല്ലത്തു നിന്നു 23–നു മൂന്നു മണിക്ക് പുറപ്പെടും. മുൻവർഷങ്ങളിൽ നിന്നു വ്യത്യസ്തമായി ഭട്ടതിരി ഇത്തവണ കുമാരനല്ലൂരിൽ നിന്നു കരമാർഗം കാറിലാണ് യാത്ര. മങ്ങാട്ട് കടവിൽ നിന്നു തിരുവോണത്തോണി യുടെ അകമ്പടി വള്ളമായ ചുരുളൻ വള്ളത്തിലായിരുന്നു സാധാരണയുള്ള യാത്ര. 

പുഴകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനാലാണ് ചുരുളൻ വള്ളത്തിലുള്ള യാത്ര ഇത്തവണ വേണ്ടെന്നുവച്ചതെന്നു ഭട്ടതിരി പറഞ്ഞു. തിരുവോണത്തോണിയുടെ അകമ്പടിയായ ചുരുളൻ വ ള്ളം 22 നു 12 മണിക്ക് മങ്ങാട്ട് കടവിൽ നിന്നായിരുന്നു പുറപ്പെടേണ്ടിയിരുന്നത്.  ചരിത്രത്തിൽ ആദ്യമായാണ് ഭട്ടതിരി ചുരുളൻ വള്ളത്തിലെ യാത്ര ഉപേക്ഷിക്കുന്നത്. ആറന്മുള ഭഗവാന് ഓണ വിഭവങ്ങ ളുമായി കാട്ടൂരിൽ നിന്നു തിരുവോണത്തോണിയിൽ പുറപ്പെടുന്നതിനാണ് ഭട്ടതിരി മങ്ങാട്ട് കടവിൽ നിന്നു വള്ളത്തിൽ പോയിരുന്നത്. 

മങ്ങാട്ട് ഇല്ലത്തിനു സമീപത്തുള്ള തോട്ടിലൂടെ മീനച്ചിലാറിലെത്തി തുടർന്ന് വേമ്പനാട്ട് കായലിലൂടെയും പമ്പയാറ്റിലൂടെയുമാണ് യാത്ര ചെയ്യേണ്ടിയിരുന്നത്. ഇവിടങ്ങളിലെ വെള്ളപ്പൊക്കം മൂലം വള്ള ത്തിലുള്ള യാത്ര ഒഴിവാക്കണമെന്നുള്ള വിദഗ്ദ്ധ ഉപദേശം ലഭിച്ചതായി അദ്ദേഹം പറഞ്ഞു. ഇതേസമയം കാട്ടൂരിൽ നിന്നു 24 നു വൈകിട്ടുള്ള യാത്ര പതിവ് ചടങ്ങുകളോടെയായിരിക്കും. കാട്ടൂർ മഹാ വിഷ്ണു ക്ഷേത്രത്തിലെ ചടങ്ങുകൾക്കും ആചാരങ്ങൾക്കും ഒരു മാറ്റവുമില്ലെന്നു തിരുവോണത്തോണി കമ്മിറ്റി പ്രസിഡന്റ് ഗോപാലകൃഷ്ണൻ നായർ മടക്കാമൂട്ടിൽ, സെക്രട്ടറി ഹരിമഠത്തിൽ എന്നിവ ർ അറിയിച്ചു. 24നു വൈകിട്ട് ആറിനു കരനാഥൻ പുത്തുപള്ളിൽ ശ്രീധരൻനായർ ദീപം ഏറ്റു വാങ്ങും.  

ഐതിഹ്യവും ചരിത്രവും 

ഐതിഹ്യവും ചരിത്രവും ഇഴചേർന്ന ഈ യാത്രയ്ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആറന്മുളയപ്പന്റെ ദേശവഴിയായ കാട്ടൂരിലെ താമസക്കാരനായിരുന്നു മങ്ങാട്ട് ഭട്ടതിരി. എല്ലാ വർഷവും തിരുവോണ നാളിൽ അദ്ദേഹം കാൽകഴുകിച്ചൂട്ട് എന്ന ചടങ്ങ് നടത്തിയിരുന്നു. ഒരുവർഷം കാൽകഴുകിച്ചൂട്ടിന് ആരും എത്തിയില്ല. ഇതിൽ ദുഃഖിതനായ ഭട്ടതിരി തിരുവാറന്മുളയപ്പനെ ഉള്ളുരുകി പ്രാർഥിച്ചു. പ്രാർഥനയുടെ ഫലമായി അൽപസമയത്തിനുശേഷം ഒരു ബ്രഹ്മചാരി ഭട്ടതിരിയുടെ ഇല്ലത്തെത്തി. സന്തോഷത്തോടെ ബ്രഹ്മചാരിയെ കാൽകഴുകിച്ചൂട്ടു നടത്തുകയും ചെയ്തു. അന്ന് രാത്രിതന്നെ ഭ ട്ടതിരിക്ക് സ്വപ്നദർശനമുണ്ടായി ഇല്ലത്തെത്തിയത് വെറും ബ്രഹ്മചാരിയല്ല, തിരുവാറന്മുളയപ്പനാണെന്നും അടുത്ത വർഷം മുതൽ തിരുവോണത്തിന് വിഭവങ്ങൾ ആറന്മുളയിൽ എത്തിച്ചാൽ മതിയെ ന്നുമായിരുന്നു സ്വപ്നത്തിൽ തെളിഞ്ഞത്. തുടർന്നുള്ള  വർഷം മുതൽ കാട്ടൂരിൽ നിന്ന് ആറന്മുളയിലേക്ക് ഭട്ടതിരി വിഭവങ്ങൾ തോണിയിൽ എത്തിച്ചു തുടങ്ങി. അങ്ങനെയിരിക്കെ ഒരു തവണ തിരുവോ ണത്തോണിയുമായി ആറന്മുളയക്ക് യാത്രതിരിച്ച ഭട്ടതിരിയെ അയിരൂരിൽവച്ച് കോവിലന്മാർ ആക്രമിച്ചു. ഇതറിഞ്ഞ നാട്ടുകാർ കൊതുമ്പ് വള്ളങ്ങളിലേറിച്ചെന്ന് ഭട്ടതിരിയെ രക്ഷിച്ച് ആറന്മുളയിൽ എ ത്തിച്ചുവെന്നും പഴമൊഴിയുണ്ട്. ഈ സംഭവത്തിനുശേഷം കരക്കാർ ചുണ്ടൻവള്ളങ്ങൾ നിർമിച്ച് തിരുവോണത്തോണിയെ അകമ്പടി സേവിച്ചുപോന്നു. ഇതാണ് പിൽക്കാലത്ത് പള്ളിയോടങ്ങൾ എന്ന പേരിൽ അറിയപ്പെട്ടതെന്നുമാണ് ഐതിഹ്യം. ഓരോ പള്ളിയോടത്തിലും പാർഥസാരഥിയുടെ അദൃശ്യ സാന്നിധ്യമുണ്ടെന്നാണ് വിശ്വാസം. ഈ വിശ്വാസമാണ് ഇവയെ പള്ളിയോടം എന്ന് വിളിക്കാൻ കാ രണവും. കാലാന്തരത്തിൽ മങ്ങാട്ട് ഇല്ലക്കാർക്ക് പാർഥസാരഥി സ്വപ്നദർശനം നൽകി കോട്ടയത്തെ കുമാരനല്ലൂരിലേക്ക് അയച്ചുവെന്നും  മറ്റൊരു ഐതിഹ്യം ഉണ്ട്.  ഭട്ടതിരിയുടെ സ്വത്തുക്കൾ എല്ലാം ദേവസ്വത്തിന് നൽകി കുമാരനല്ലൂരിൽ എത്തിയെങ്കിലും ഭഗവാന് തിരുവോണത്തിന് സദ്യയ്ക്കുള്ള വിഭവങ്ങൾ എത്തിക്കുകയെന്ന ചടങ്ങിന് മുടക്കം വരുത്താറില്ല.

ഐതിഹ്യ യാത്ര ഇങ്ങനെ: 

ചിങ്ങമാസത്തിലെ തിരുവോണം നാളിനു മൂന്നു ദിവസം മുൻപ്  കുമാരനല്ലൂരിൽ നിന്ന് ഭട്ടതിരി യാത്രതിരിച്ച് പുഴയും കായലും കടന്ന് പൂരാടം നാളിൽ ആറന്മുള സത്രത്തിലെത്തും. അന്നു വൈകിട്ട് സ ത്രത്തിൽ താമസിക്കും. പിറ്റേന്നു  ക്ഷേത്രത്തിൽ കയറാതെ ഉത്രാട ദിവസം ഉച്ചയോടെ ഭട്ടതിരി കാട്ടൂരിൽ എത്തും. തുടർന്ന് അന്നു വൈകിട്ട് ആറിന് ഒണസദ്യയ്ക്കുള്ള വിഭവങ്ങളുമായി തിരുവോണ ത്തോണിയിൽ ഭട്ടതിരി കയറും. പള്ളിയോടങ്ങളുടെ അകമ്പടിയോടെ ആചാരപ്രകാരം തിരു വോണ ദിവസം പുലർച്ചെ 5.30ന് ആറന്മുള ക്ഷേത്രക്കടവിൽ എത്തും. പാർഥസാരഥിയെ വണങ്ങി വിഭവങ്ങൾ സമർപ്പിക്കും. കാട്ടൂർ ക്ഷേത്രത്തിൽ നിന്നു പകർന്ന ദീപം തിരുവാറന്മുളയപ്പന്റെ കെടാവിളക്കിലേക്ക് പകർന്നശേഷമാണ് തിരുവോണദിവസം പ്രഭാത പൂജകൾ ആരംഭിക്കുന്നത്. തിരുവോണ ദിവസം നട ക്കുന്ന എല്ലാ ചടങ്ങുകളിലും മങ്ങാട്ട് ഭട്ടതിരി പങ്കെടുക്കും. അത്താഴപൂജയ്ക്ക് ശേഷം ചെലവു മിച്ചം വന്ന പണക്കിഴി ഭഗവാനു സമർപ്പിച്ച് മടങ്ങും. മങ്ങാട്ട് ഇല്ലത്തെ ഇപ്പോഴത്തെ കാരണവരായ നാരായ ണ ഭട്ടതിരിയാണ് ഇത്തവണയും വിഭവങ്ങളുമായി എത്തുന്നത്. കാട്ടൂരിലെ 18 നായർ തറവാടുകളിൽ നിന്നുള്ള അംഗങ്ങൾ തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങൾ സമർപ്പിച്ചു തിരുവോണത്തോണിയിൽ ഒപ്പം ഉണ്ടാകും.