Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദീപപ്രഭചൊരിഞ്ഞ് ശാന്തിഗിരിയില്‍ പൂര്‍ണ്ണകുംഭമേള

santhigiri പോത്തന്‍കോട് ശാന്തിഗിരിയില്‍  ഇന്നലെ നടന്ന പൂര്‍ണ കുംഭമേള ഘോഷയാത്ര.

ശാന്തിഗിരി ആശ്രമപരിസരമാകെ എണ്ണത്തിരികളുടെ ദീപപ്രഭപരത്തി ഇന്നലെ പൂര്‍ണ്ണ കുംഭമേള നടന്നു.  പ്രളയദുരിതത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ആഘോഷപരിപാടികള്‍ ഒഴിവാക്കിയായിരുന്നു ചടങ്ങുകള്‍. നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ആത്മീയ അവസ്ഥാ പൂര്‍ത്തീകരണം നടന്ന 1973 കന്നിമാസം നാലാം തിയതിയെ അനുസ്മരിച്ചുകൊണ്ടുള്ള ചടങ്ങാണ് പൂര്‍ണ്ണ കുംഭമേള.

kumbha1

വൃതാനുഷ്ടാനശുദ്ധിയും ഭക്തിയും നിറച്ച കുംഭങ്ങള്‍ ശിരസിലേന്തി പരിശുദ്ധിയുടെ ശുഭ്രവസ്ത്രമണിഞ്ഞ് ആയിരക്കണക്കിന് ഭക്തര്‍ സന്ധ്യാനേരത്തില്‍ ആശ്രമം വലംവച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരങ്ങള്‍ പങ്കുചേര്‍ന്ന കുംഭഘോഷയാത്രയ്ക്ക് സന്ന്യാസി സന്ന്യാസിനിമാര്‍ നേതൃത്വം നല്‍കി.

kumbha5

കുംഭഘോഷയാത്ര യജ്ഞശാലയിലെത്തിയപ്പോള്‍ അവിടമാകെ ഭക്തി സാന്ദ്രമായി. നൂറുകണക്കിന് കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന ഗുരുമന്ത്രം അന്തരീക്ഷത്തില്‍ പ്രതിധ്വനിച്ചു.  ഇന്നലെ  രാവിലെ അഞ്ചിന്  ആരാധനയും  സന്യാസിമാരുടെ പ്രത്യേക പുഷ്പാഞ്ജലിയും നടന്നു.

kumbha4

തുടര്‍ന്ന് ആറിന് ആശ്രമധ്വജം ഉയര്‍ത്തി. ഉച്ചയ്ക്ക് 12 ന്  ഗുരുപൂജയും, ഗുരുദര്‍ശനവും. വൈകുന്നേരം അഞ്ചിന് കുംഭമേള ഘോഷയാത്രആരംഭിച്ചു. ഏഴിന് കുംഭമേള സംത്സംഗം നടന്നു.