മല്ലികയുടെ കഴുത്തിൽ പന്ത്രണ്ടു കോടി!!!

അടിമുതൽ മുടിവരെ വേറിട്ട സൗന്ദര്യം ആഗ്രഹിച്ചാണ് കാനിലെ ചുവപ്പു പരവതാനിയിൽ സുന്ദരിമാർ ചുവടുവെക്കുക. വസ്ത്രത്തിന്റെ ഡിസൈൻ മുതൽ ഹെയർസ്റ്റൈൽ, ആക്സസറീസ്, മേക്ക്അപ് എന്തിന് ഒരു നോട്ടം പോലും വേറിട്ടതായിരിക്കാൻ മൽസരമാണ്. ഹോട്ട് സ്റ്റാർ മല്ലിക ഷരാവത്താണ് കാനിലെ ലേറ്റസ്റ്റ് താരം. പിങ്ക് ഗൗണിൽ തിളങ്ങിയ മല്ലിക പക്ഷേ തന്റെ ഗൗണിന്റെ മികവുകൊണ്ടു മാത്രമല്ല ശ്രദ്ധയാകർഷിച്ചത്. ഗൗണിനൊപ്പം മല്ലിക ധരിച്ച നെക്ലെസിലായിരുന്നു ക്യാമറക്കണ്ണുകൾ. ജ്വല്ലറി രംഗത്തെ അതികായരായ ബോഷെറോണിന്റെ പന്ത്രണ്ടു കോടി ഇന്ത്യൻ വിലമതിക്കുന്ന നെക്ലേസ് ആണ് മല്ലിക അണിഞ്ഞത്.

മനോഹരമായ നെക്ലേസിന് ബോഷെറോണിന് നന്ദി പ്രകടിപ്പിച്ചുകൊണ്ട് ട്വീറ്റ് ചെയ്യാനും താരം മറന്നില്ല. ‘ഇൗ മനോഹരമായ നെക്ലേസിന് നന്ദി ബോഷേറോൺ, രണ്ടു മില്യൺ ഡോളറിന്റെ വലിയ ഉത്തരവാദിത്തമാണ് എന്റെ ലോലമായ കഴുത്തിനുള്ളത്’ എന്നായിരുന്നു മല്ലികയുടെ ട്വീറ്റ്.