സുസ്മിതയ്ക്ക് പിന്നാലെ ലക്ഷം ലക്ഷം

സുസ്മിതയും മൂത്ത മകൾ റീനിയും

ഒന്നോ രണ്ടോ മാസം വെള്ളിത്തിരയിൽ നിന്നു മാറിനിന്നാൽ ആളുകൾ മറക്കുമെന്നു പേടിക്കുന്ന സിനിമാതാരങ്ങളുണ്ട്. അങ്ങനെയുള്ളവർ സുസ്മിതാ സെന്നിനെ കണ്ടുപഠിക്കണം. ഏഴുവർഷമായി സുസ്മിത സിനിമയിൽ അഭിനയിച്ചിട്ട്. എന്നിട്ടും സുസ്മിതയ്ക്കു ട്വിറ്ററിൽ 28 ലക്ഷത്തോളം ഫോളോവേഴ്സ്. ഇൻസ്റ്റഗ്രാമിൽ ഏഴു ലക്ഷം. 

സുസ്മിതയുടെ അവസാന ബോളിവുഡ് ചിത്രം ‘നോ പ്രോബ്ലം’ ഇറങ്ങിയത് 2010ലാണ്. മൊത്തം പ്രോബ്ലമായതിനാൽ പടം എട്ടുനിലയിൽ‌ പൊട്ടി. എന്നിട്ടും ആരാധകർക്കൊരു പ്രശ്നവുമില്ല. സുസ്മിതയുടെ ഓരോ ട്വീറ്റും റീട്വീറ്റ് ചെയ്യാനും ഓരോ പോസ്റ്റുകളും ചൂടാറാതെ ഷെയർ ചെയ്യാനും തമ്മിൽ മൽസരമാണ്. എന്താണ് ഈ ആരാധനയ്ക്കു കാരണം? വ്യക്തിപ്രഭാവം, സാധാരണ ബോളിവുഡ് നടിമാർക്കുള്ളതിനപ്പുറം സുഷിനുള്ള തന്റേടം, സത്യസന്ധത, ധൈര്യം ഇവയൊക്കെ കാരണമത്രേ. ഈ നവംബറിൽ സുസ്മിതയ്ക്കു 42 വയസ്സ് തികയും. 

Read more: Viral stories in Malayalam