ഇന്ത്യന്‍ റോഡ്മാസ്റ്ററിനൊപ്പം മെഗാസ്റ്റാർ; കൊലമാസ് ലുക്ക്

ക്യാമറ ഫ്ലാഷ് പോലും തോറ്റു പോകുന്ന പ്രഭാവം, വിന്റേജ് വാഹങ്ങളുടെ ചങ്ക് ബ്രോ, ഫൊട്ടോഗ്രഫിയുടെ പതിനെട്ടടവും പയറ്റിത്തെളിഞ്ഞ വല്യേട്ടൻ, ടെക്‌നോളജിയുടെ പുതുചലനങ്ങൾ പോലും ആദ്യം സലാം വയ്ക്കുന്നത് ഇദ്ദേഹത്തിന് മുൻപിലാണ്. അതെ സാക്ഷാൽ മെഗാസ്റ്റാർ മമ്മൂട്ടി! മനോരമ ഓൺലൈൻ സെലിബ്രിറ്റി കലണ്ടർ ഫോട്ടോഷൂട്ട് സീരിസിലെ ദി കിങ് മമ്മൂട്ടിയുടെ സ്റ്റൈലിങ് വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ഫാഷൻ മോംഗർ പ്രൊഡക്‌ഷൻ കൺസപ്റ്റ് ഡയറക്ടർ അച്ചു.

എവർഗ്രീൻ സ്റ്റാർ!

സെലിബ്രിറ്റി കലണ്ടർ ഷൂട്ടിലെ ഏറ്റവും സുന്ദരനാണ് മമ്മൂട്ടി എന്ന കാര്യത്തിൽ സംശയം ഇല്ല. കൃത്യമായി ലൈറ്റ് അപ് ചെയ്ത്, ചേരുന്ന കോസ്റ്റ്യൂം സ്റ്റൈൽ സെലക്ട് ചെയ്ത് ആ സൗന്ദര്യത്തെ ക്യാമറയിലേക്ക് ആവാഹിക്കുക എന്നതുമാത്രമായിരുന്നു ഞങ്ങളുടെ ജോലി. 

മമ്മൂക്കയ്ക്ക് ചുറ്റും എപ്പോഴും ഒരു പ്രഭാവലയമുണ്ട്. അദ്ദേഹം ലൊക്കേഷനിലേക്ക് എത്തിയപ്പോഴേക്കും സെറ്റ് മുഴുവൻ സജീവമായി. ലൈഫ്സ്റ്റൈലിലും ഔട്ട് ലുക്കിലും ഏറെ ശ്രദ്ധിക്കുന്നൊരാളാണ് അദ്ദേഹം. അതുകൊണ്ടു തന്നെ ഞങ്ങളുടെ ജോലി എളുപ്പമായിരുന്നു. 

ഓപ്പണിങ് പഞ്ച് മമ്മുക്കയാണ്. സെലിബ്രിറ്റി കലണ്ടറിന്റെ ലൈഫ് എന്നു പറയുന്ന ചിത്രം. കാഴ്ചക്കാർക്ക് പുതുമനൽകുന്ന രീതിയിലാണ് ചിത്രത്തിന്റെ മറ്റ് ഘടകങ്ങൾ. വാഹനത്തിന്റെ പൊസിഷൻ, മോഡൽ പോസ്, ഷൂട്ടിങ് ആങ്കിൾ, ലൈറ്റിങ്.... ചുരുക്കിപ്പറഞ്ഞാൽ ഓർഡിനറിയായിട്ടൊന്നും ഇതിൽ ഇല്ല എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത! മമ്മുക്കയുടെ പതിവ് ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്ത ചിത്രമായിരിക്കണമെന്നുണ്ടായിരുന്നു. ടോപ് ആങ്കിളിൽ നിന്നാണ് ആദ്യചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. 

മമ്മൂട്ടിക്ക് വണ്ടികളോടുള്ള സ്നേഹം പ്രസിദ്ധമാണല്ലോ. ഡ്രൈവിങ്ങിനോടും പുതിയ വാഹങ്ങളിലേക്ക് അപ്ഡേറ്റ് ചെയ്യാനുമുള്ള അദ്ദേഹത്തിന്റെ പാഷൻ...

വാഹന പ്രേമിയായ സിനിമാക്കാരൻ

മമ്മൂട്ടിക്ക് വണ്ടികളോടുള്ള സ്നേഹം പ്രസിദ്ധമാണല്ലോ. ഡ്രൈവിങ്ങിനോടും പുതിയ വാഹങ്ങളിലേക്ക് അപ്ഡേറ്റ് ചെയ്യാനുമുള്ള അദ്ദേഹത്തിന്റെ പാഷൻ അദ്ഭുതപെടുത്തും! ചെന്നൈയിലെ അദ്ദേഹത്തിന്റെ വീട്ടിൽ വാഹനങ്ങളുടെ കളക്ഷൻ തന്നെയുണ്ട്, ദുൽഖറിന്റെ ഫോട്ടോഷൂട്ട് അവിടെവച്ചായിരുന്നു. മകനും കറതീർന്ന വാഹനപ്രേമി തന്നെ!

മിക്ക വിന്റേജ് വാഹങ്ങളുടെയും ചരിത്രവും ടെക്നിക്കൽ വിവരങ്ങളും വരെ മമ്മൂട്ടിക്ക് മനഃപ്പാഠമാണ്. ഫോട്ടോഷൂട്ട് സമയത്ത് അദ്ദേഹത്തിനു വാഹങ്ങളോടുള്ള അടുപ്പം നേരിട്ടറിയാനും സാധിച്ചു. ഷൂട്ടിന്റെ  ഇടവേളകളിൽ മമ്മൂട്ടി തന്റെ സ്വന്തമെന്നോണം വാഹങ്ങളെ ലാളിക്കുന്നത് കാണാമായിരുന്നു!  ഓഫ് റോഡ് വാഹനങ്ങളിലെ കേമൻ, മരുഭൂമിയിലെ കപ്പൽ എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന നിസാൻ പട്രോൾ (എസ് യു വി), യാത്രാ പ്രേമികളുടെ ഹരമായ ഇന്ത്യന്‍ റോഡ്മാസ്റ്റർ എന്നിവരാണ് സെലിബ്രിറ്റി കലണ്ടറിൽ മമ്മുക്കയുടെ സഹതാരങ്ങൾ.

ടഫ് ആൻഡ് ഈസി ജോണിവാക്കർ ലുക്ക്

ഒറ്റവാക്കിൽ പറഞ്ഞാൽ കൾട്ട് ലുക്ക്. ഡോൺ ഔട്ട് ലുക്കിലേക്ക് പോകാതെ, എന്നാൽ ടഫ് ലുക്ക് അധികം വരാതെ, ഒരു കൈ ചുരുട്ടിപ്പിടിച്ച് ടഫ് ആൻഡ് ഈസി ലുക്ക്. ജീൻസും ബൂട്ടും ടഫ് ലുക്കിനെ കാണിക്കുന്നതാണ്... എന്നാൽ ഷർട്ട് ഇൻസെർട്ട് ചെയ്തിട്ടില്ല ടൈ കൃത്യമായി ലോക്ക് ചെയ്തിട്ടില്ല...സൂപ്പർ കൂൾ ക്യൂട്ടായി കുറ്റിത്താടിയും!

ലിനൻ ഷർട്ടിനൊപ്പം ചെക്ക് വെയ്സ്റ്റ് കോട്ട്, അതിനൊപ്പം ക്ലാസിക് ട്രഞ്ച് കോട്ട്. പ്രൗഡിയൊട്ടും കുറയാതെ ഡെനിം ജീൻസും ഹെവി ബൂട്ടും. നിസാൻ പട്രോളിനൊപ്പം ഹെവി മാസ് മെഗാസ്റ്റാർ!

 ചിത്രത്തിന് കൂടുതൽ ഫീൽ കിട്ടാൻ സ്റ്റിൽലൈറ്റ് കൂടാതെ സിനിമയ്ക്ക് ഉപയോഗിക്കുന്ന ലൈറ്റ് മിക്സ് ചെയ്താണ് ഉപയോഗിച്ചിരിക്കുന്നത്. 

കലണ്ടര്‍ ആപ് ആൻഡ്രോയിഡിൽ സൗജന്യമായി ഡൗൺലോഡ് ചെയ്യാം

 കലണ്ടര്‍ ആപ് ഐഒഎസിൽ ഡൗൺലോഡ് ചെയ്യാം 

റോയൽ വൈറ്റ് ഫോർ ദി കിങ്

വൈറ്റിട്ടാൽ ഇത്രയും ഭംഗിയുള്ളൊരു ആർട്ടിസ്റ്റ് വേറെ ഉണ്ടാവില്ല. രണ്ടാമത്തെ ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നതും ഈ റോയൽ ലുക്ക് തന്നെ. സ്യൂട്ടിൽ പിൻചെയ്തിരിക്കുന്ന ക്രൗൺ ഷെയ്പിലുള്ള ബ്രൂച്ച് രാജാധിരാജ കിരീടം തന്നെ. നിരത്തിലെ രാജാവ് ഇന്ത്യന്‍ റോഡ്മാസ്റ്ററാണ് ഈ ചിത്രത്തിലെ വാഹനം.

മമ്മുക്കയുടെ പ്രതികരണം

കലണ്ടർ ചിത്രം കണ്ട് മമ്മുക്കയുടെ പ്രതികരണം എങ്ങനെയെന്ന് അറിയണമെന്നുണ്ടായിരുന്നു. വാട്ട്സാപ്പിൽ ചിത്രം ഫോർവേർഡ് ചെയ്ത് കൊടുത്തപ്പോൾ ഒരു സ്മൈലി ഫെയ്സ് ആൻഡ് ബൊക്കെയാണ് പ്രതികരണമായി ലഭിച്ചത്. ഈ ചിത്രത്തിന് കിട്ടിയ ഏറ്റവും വിലയേറിയ പ്രതികരണം.

കൺസപ്റ്റ് ഡയറക്ടർ∙ഫാഷൻ മോംഗർ അച്ചു

പ്രൊജക്ട് ഡിസൈനർ∙അമൃത സി. ആർ

ഫോട്ടോഗ്രഫർ∙ടിജോ ജോൺ 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam