Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദീപികയു‌ടെ തനിസ്വഭാവം വെളിപ്പെടുത്തി സഹോദരി

Deepika Padukone ദീപികയും സഹോദരി അനിഷയും

വീട്ടിനുള്ളിലെ ബെസ്റ്റ് ഫ്രണ്ട‌്സ് ആണ് സഹോദരങ്ങൾ. നമ്മുടെ എല്ല ചീത്ത സ്വഭാവങ്ങളും അറിയാവുന്ന പറ്റുന്ന അവസരങ്ങളിലെല്ലാം നമുക്കിട്ടു പണിയൊപ്പിക്കാൻ ഉത്സാഹം കാണിക്കാന്‍ അവരേക്കാൾ മികച്ചവരില്ല. അതിപ്പോൾ സെലിബ്രിറ്റികളുടെ ജീവിതത്തിലായാലും സംഗതി ഇങ്ങനെയൊക്കെയാണ്. നടി ദീപിക പദുക്കോണിന്റെ വീട്ടിലുമുണ്ട് കുസൃതിക്കാരിയായ ഒരു സഹോദരി. ദീപികയേക്കാൾ അഞ്ചു വയസ്സിന് ഇളയ അനിഷ പദുക്കോൺ ആണ് കക്ഷി. ദീപികയ്ക്ക് അനിഷ പങ്കുവച്ച ഒരു ട്രോൾ ആണ് ഇപ്പോൾ സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്. 

ദീപിക പദുക്കോൺ വീട്ടിലും പുറത്തും ആകുമ്പോഴുള്ള മാറ്റത്തെയാണ് രസകരമായി അനിഷ പങ്കുവച്ചത്. വീട്ടിലായിരിക്കുമ്പോൾ കടിച്ചു കീറാൻ വരുന്ന പട്ടിയുടെ സ്വഭാവവും പുറത്തുപോകുമ്പോൾ സദാപുഞ്ചിരിയുമായി ന‌ടക്കുന്നതുമാണ് ട്രോളായി അനിഷ അവതരിപ്പിച്ചത്. പക്ഷേ ട്രോൾ കണ്ട് വെറുതെവിട്ടുകളയുന്നതിനു പകരം അത് സമൂഹമാധ്യമത്തിലൂ‌ടെ പങ്കുവെക്കുകയും ചെയ്തു ദീപിക. '' കഠിനമായ ജോലിക്കു ശേഷം തിരികെ വന്നപ്പോൾ സഹോദരി പങ്കുവച്ചത്'' എന്ന ക്യാപ്ഷനൊപ്പമാണ് ദീപിക ട്രോളും ഷെയർ ചെയ്തത്.

എന്നാൽ അവിടെയും ദീപികയെ വെറുതെ വിടാൻ അനിഷ ഒരുക്കമല്ലായിരുന്നു. '' സത്യകഥ, പുറംമോടിയിൽ വിഡ്ഡികളാവരുതേ'' എന്നാണ് അനിഷ രസകരമായി കമന്റ് ചെയ്തത്. അനിഷയുടെ കമന്റിനു ലൈക്കും കമന്റുകളുമായി ക്രിതി സനോനും നിമ്രത് കൗറും ഉള്‍പ്പെടെയുള്ള നടിമാരും മുന്നോട്ടുവന്നു. 

തങ്ങളിരുവരും സഹോദരങ്ങൾ എന്നതിലുപരി ആത്മാർഥ സുഹൃത്തുക്കൾ ആണെന്നു പറയുന്നവരാണ് ദീപികയും അനിഷയും. സുഹൃത്ത് എന്നതിനപ്പുറം പലപ്പോഴും അമ്മയെപ്പോലെയാണ് ദീപിക തനിക്കെന്നും അനിഷ പറഞ്ഞിട്ടുണ്ട്. ദീപികയുടെ സിനിമകളു‌െട കാര്യത്തിലും താൻ അഭിപ്രായങ്ങൾ പറയാറുണ്ട്. താൻ നടിയും അനിയത്തി ഗോൾഫറും ആയതിനു പിന്നിലെ പ്രധാന കാരണം ഇഷ്ടത്തിനനുസരിച്ചു പറക്കാൻ അനുവദിച്ച അച്ഛനും അമ്മയുമാണെന്ന് മുമ്പൊരിക്കൽ ദീപിക പറഞ്ഞിട്ടുണ്ട്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.