ദീപികയുടെ പാന്റ്സ് സൂപ്പർ ഹിറ്റ് , വിലയോ?

ബോളിവുഡിലെ ഏറ്റവും വിലപിടിപ്പുള്ള താരമാണ് ദീപിക പദുകോൺ. വലിയൊരു ആ‍‍ഡംബര വസ്ത്രശേഖരവും താരത്തിനുണ്ട്. ലണ്ടനിലെ മാഡം ടുസാഡ്സ് മ്യൂസിയത്തിൽ എത്തിയ ദീപിക അണിഞ്ഞ പാന്റ്സാണ് ഇപ്പോൾ താരമായിരിക്കുന്നത്. ഇന്റസ്റ്റാഗ്രാമിലൂടെ ദീപിക തന്നെയാണ് മ്യൂസിയം സന്ദർശിക്കുന്ന ചിത്രങ്ങൾ പങ്കുവച്ചത്.

വെള്ള ഷർട്ടിനൊപ്പം കറുത്ത ലെതർ പാന്റ്സ് അണിഞ്ഞ് നിൽക്കുന്ന ദീപികയുെട ചിത്രങ്ങൾ പെട്ടന്ന് വൈറലായി. ദീപികയുടെ ഈ ലെതർ പാന്‍റസിന്റെ വില കേട്ടാൽ ആരും ഒന്ന് ഞെട്ടും. 1,344 യുഎസ് ഡോളറാർ. അതായത് ഏകദേശം ഒരു ലക്ഷം രൂപ!

ഷലീന നതാനി എന്ന ഡിസൈനറാണ് ദീപികയ്ക്കു വേണ്ടി ഇൗ വേഷം ഒരുക്കിയത്. ഇത്ര വിലമതിക്കുന്ന വസ്ത്രമാണെങ്കിലും ദീപിക സിംപിൾ ആണെന്ന് ആരാധകരുടെ പക്ഷം. 

കഴിഞ്ഞ ദിവസം മുംബൈയിലെ ഒരു ചടങ്ങിൽ പങ്കെടുക്കാൻ ദീപിക എത്തിയപ്പോൾ ധരിച്ചിരുന്ന വസ്ത്രവും വാർത്തകളിൽ ഇടം നേടിയിരുന്നു. ഒരു ലക്ഷത്തോളം രൂപ വിലവരുന്ന ഷർട്ട് ധരിച്ചാണ് ദീപിക സുഹൃത്തിനൊപ്പം മുംബൈയിലെ ഹോട്ടലിൽ എത്തിയത്. 

ഇന്ത്യൻ നായികമാരിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരമാണ് ദീപിക.