ലുക്ക് കോപ്പിയടിച്ചു; അപരനെ കണ്ടു ഞെട്ടി ഇമ്രാൻ ഹാഷ്മി!

തന്റെ അപരനെ കണ്ടു ഞെട്ടി ബോളിവുഡ് താരം ഇമ്രാൻ ഹാഷ്മി. ആരാണീ ചതിയന്‍!! എന്റെ ലുക്ക് കോപ്പിയടിക്കാൻ ശ്രമിക്കുന്നയാള്‍!' ഈ വാചകങ്ങള്‍ക്കൊപ്പം താരം  തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ കണ്ടാല്‍ അദ്ദേഹത്തെ അറിയുന്നവർ അത്ഭുതപ്പെടും. അപരനും ഇമ്രാനും തമ്മിലുള്ള വ്യത്യാസങ്ങങ്ങള്‍ കണ്ടുപിടിക്കണമെങ്കില്‍ കുറച്ച് കഷ്ടപ്പെടേണ്ടി വരും. 

ഇമ്രാന്‍ ഹാഷ്മിയുമായുള്ള ഞെട്ടിപ്പിക്കുന്ന സാമ്യതയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ത്ത പാകിസ്താന്‍ സ്വദേശി മസ്ദാക് ജാനിന്റെ ഫോട്ടോകളാണ് ഇമ്രാന്‍ ഹാഷ്മി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. അപ്രതീക്ഷിതമായി ലഭിച്ച ഈ പ്രശസ്തി താന്‍ ആസ്വദിക്കുന്നുവെന്നും സെല്‍ഫികള്‍ക്കും സംസാരിക്കാനും വേണ്ടി ആളുകള്‍ തന്റെ അടുത്തുകൂടുന്നുവെന്നും പാക് മാധ്യമങ്ങളോടു മസ്ദാക് ഈയിടെ പറഞ്ഞിരുന്നു. 

നേരത്തെ ബോളിവുഡിൽ നിന്നും കരൺ ജോഹർ, രൺബീർ കപൂർ, സെയ്ഫ് അലി ഖാൻ, അർബാസ് ഖാന്‍, അർജുൻ കപൂർ, പ്രിയങ്ക ചോപ്ര, എന്നിവരുടെയും അപരന്മാർ രംഗത്തെത്തിയിരുന്നു.