എങ്ങും ആലിയ ഭട്ടിന്റെ കൈര സ്റ്റൈൽ തരംഗം

ഡിയർ സിന്ദഗിയിൽ ആലിയ ഭട്ട്

ലവ് യു സിന്ദഗി, ലവ് മി സിന്ദഗി എന്നു പാട്ടും പാടി കാറ്റിനൊപ്പം പാറിനടന്നു ജീവിതം ആഘോഷിക്കാൻ ആഗ്രഹിക്കുന്ന യങ് ഗേൾസിനു മികച്ച ഫാഷൻ ഗോൾസ് നൽകുന്നു ഡിയർ സിന്ദഗിയിലെ ‘കൈര’. ആലിയ ഭട്ടിന്റെ കൈരയുടെ സ്റ്റൈലിങ് സിംപിൾ, ബ്രീസി & ബോഹോ ചിക് എന്നു ചുരുക്കിപ്പറയാം. മേക്ക് അപ് മിനിമൽ, ബീച്ച് വേവ്സ് പോലെ അലസ മനോഹരമായ ഹെയർ ഡു– ഇത്രയുമായാൽ ഡിസൈനർ ആൻഡ് സ്റ്റൈലിസ്റ്റ് അനിത ഷ്രോഫ് അദ്ജാനിയ ഒരുക്കിയ കൈര സ്റ്റൈൽ ആയി.

ലവ് യു സിന്ദഗി, ലവ് മി സിന്ദഗി എന്നു പാട്ടും പാടി കാറ്റിനൊപ്പം പാറിനടന്നു ജീവിതം ആഘോഷിക്കാൻ ആഗ്രഹിക്കുന്ന യങ് ഗേൾസിനു മികച്ച ഫാഷൻ ഗോൾസ് നൽകുന്നു ഡിയർ സിന്ദഗിയിലെ ‘കൈര’.

∙ ലെയറിങ് is the KeY

സ്റ്റൈലിങ്ങിന്റെ പ്രധാനം ലെയറിങ് തന്നെ. റിപ്പ്ഡ് ജീൻസും ഗാഞ്ചിസും വീ നെക്ക് ടീഷർട്ടും പെയർ ചെയ്യുമ്പോൾ തന്നെ ലെയറിങ് നടത്തി ലുക്ക് മാറ്റിമറിക്കാം. ഇവയ്ക്കൊപ്പം ടാർട്ടൻ ഷർട്സ്, സ്യൂഡ് ജാക്കറ്റ്സ്, യൂട്ടിലിറ്റി ജാക്കറ്റ്സ്, കിമോണോ എന്നിവ മിക്സ് ചെയ്താണ് സ്റ്റൈലിസ്റ്റിന്റെ ലെയറിങ് മാജിക്. സ്ട്രാപ്പി ഡ്രെസുകൾക്കൊപ്പം ഇൻസൈഡ് കോൺട്രാസ്റ്റിങ് സ്ട്രാപ്സ് ധരിച്ചും ലെയർ ചെയ്തിട്ടുണ്ട്.

∙ ബോഹോ ചിക്

സിംപിൾ ആൻഡ് മിനിമൽ ലൂക്ക് കൊണ്ടുവന്നിട്ടുണ്ടെങ്കിലും അൽപം ബോഹോ ചിക് ടച്ച് കൂടിയുണ്ട് ആക്സസറീന്റെ കാര്യത്തിൽ. ഫ്രിഞ്ച് ബാഗ്സ്, സ്‌ലിങ് ബാഗ്സ്, നീളൻ നെക്പീസും ഇയറിങ്സും ബോഹോ സ്റ്റൈലിങ്ങിന്റെ ഭാഗം.

ഷാരൂഖ് ഖാനും ആലിയ ഭട്ടും ഡിയർ സിന്ദഗിയുടെ സംവിധായിക ഗൗരി ഷിൻഡെയ്ക്കൊപ്പം

∙ ബീച്ച് വെയ്‌വ് ഹെയർ

മിനിമൽ മേക്കപ് മാത്രമുള്ള അലസ ഗമന സ്റ്റൈൽ. മുടിയിഴകൾ തിരമാലകൾ പോലെ വെയ്‌വി, വെറുതെ പാറിപ്പറന്നു കിടക്കും. കാറ്റു പോലെ നടക്കാൻ ഇഷ്ടപ്പെടുന്നവളുടെ മുടിയ്ക്ക് എന്തിനു പ്രത്യേക സ്റ്റൈലിങ്.

∙ ഈസി ഷ്രഗ്സ്

ഈസി ആൻഡ് ട്രെൻഡി ലുക്ക് നൽകാൻ ഷ്രഗ്സ് പോലെ മറ്റേതു വേഷത്തിനു കഴിയും. സിംപിൾ ഗ്രാഫിക് ടീ ധരിച്ചാലും അതിനൊപ്പം കോൺട്രാസ്റ്റിങ് ആയ ഷ്രഗ്സ് ഉണ്ടെങ്കിൽ കിട്ടുന്ന ലുക്ക് ഒന്നു വേറെ തന്നെ. ഡിസ്ട്രസ്ഡ് ജീൻസ് അല്ലെങ്കിൽ ട്രൗസേഴ്സും ടീയും ധരിക്കുന്നതിനൊപ്പം ഷ്രഗ്സ് കൂടിയായാൽ വേറിട്ട ലുക്ക് ഉറപ്പ്. പ്രിന്റഡ് ഷ്രഗ്സ്, മിറർ വർക്കുള്ള ഷ്രഗ്സ്, താഴേക്കു ഫ്രില്ലുകളുള്ള നീളൻ ഷ്രഗ്സ്, ഡെനിം ഷ്രഗ്സ് എന്നിവയാണ് ആലിയയുടെ ഡിയർ സിന്ദഗി സ്റ്റൈലിങ് സ്പെഷൽ.

ആലിയ ഭട്ടിന്റെ കൈരയുടെ സ്റ്റൈലിങ് സിംപിൾ, ബ്രീസി & ബോഹോ ചിക് എന്നു ചുരുക്കിപ്പറയാം. മേക്ക് അപ് മിനിമൽ, ബീച്ച് വേവ്സ് പോലെ അലസ മനോഹരമായ ഹെയർ.

∙ മാക്സി ഡ്രസസ്

ഫ്ലോറൽ പ്രിന്റഡ് മാക്സി ഡ്രസ് സമ്മർ സീസണിലെ ബെസ്റ്റ് ഓപ്ഷൻ . സ്ട്രാപി ഡ്രസിനൊപ്പം ഡെനിം ഷ്രഗ് മിക്സ് ചെയ്താൽ കിട്ടുന്ന ലുക്കിനൊപ്പം ട്രെൻഡ് പിന്നാലെ വരുമെന്നു നിസംശയം പറയാം