ബ്രിട്നി സ്പിയേഴ്സ് സുന്ദരിയായതിങ്ങനെ!

പല സ്ത്രീകളെയും പോലെ പ്രസവിക്കാൻ മടിക്കുന്ന കൂട്ടത്തിലല്ല ബ്രിട്നി സ്പിയേഴ്സ്. പ്രസവം കഴിഞ്ഞും പഴയതിലും കിടിലൻ ഫിഗറിൽ തിരിച്ചെത്തുക. അതല്ലേ ത്രിൽ എന്ന് ഈ പോപ്പ് താരം പറയുന്നു.

രണ്ടു കുട്ടികളുടെ അമ്മ ആയിട്ടും സൗന്ദര്യം കൂടിക്കൊണ്ടിരിക്കുന്നത് എങ്ങനെയെന്നു ബ്രിട്നി സ്പിയേഴ്സ് പറയുന്നു: രണ്ടാമത്തെ മകൻ പിറന്നതോടെ ഞാൻ കണ്ടെത്തിയ സത്യമുണ്ട്. എന്റെ അരക്കെട്ടിനു വലുപ്പം വച്ചിരിക്കുന്നു. അതായത് നന്നായി വ്യായാമം ചെയ്താലെ ഞാൻ പഴയ ഫിഗറിലേക്കു തിരിച്ചു പോകൂ. അതോടെ വർക്ക് ഒൗട്ട് കൃത്യമാക്കി. കാർഡിയോ എക്സർസൈസിലാണു കൂടുതൽ ശ്രദ്ധ. പോപ് മ്യൂസിക് സ്റ്റാറായ സ്പിയേഴ്സിനു കാർഡിയോ എന്നു വച്ചാൽ ഡാൻസ് പ്രാക്ടീസ് തന്നെ. അതാകുമ്പോൾ ആസ്വദിച്ചു ചെയ്യാം. ജിമ്മിൽ പോയാൽ റണ്ണിങ് ആണ് കാർഡിയോ എക്സർസൈസ്. വെയിറ്റ് കുറയ്ക്കാൻ ഇനിയുമുണ്ട് വ്യായാമങ്ങൾ- പുഷ് അപ്, സിറ്റ് അപ്, സ്ക്വാട്സ് അങ്ങനെ. അവസാനം സ്ട്രെച്ചിങ് എക്സർസൈസ് കൂടി ചെയ്തു വർക്ക് ഒൗട്ട് പൂർത്തിയാക്കും. എല്ലാം കൂടി 20 മിനിറ്റ്. നല്ല ടോൺഡ് ഫിഗർ സ്വന്തം.

എന്തു വേണ്ടി സ്പിയേഴ്സിനെ കാണുന്നവർ അറിയാതെ പറഞ്ഞു പോകും- ഈ പെണ്ണിനു പ്രായം കൂടുംതോറും സൗന്ദര്യം കൂടുകയാണോ.