Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിമ്മിലേക്ക് ഞാനില്ല: ശ്രുതി ഹാസൻ

sruti ശ്രുതി ഹാസൻ

ബോ‍ഡി ഫിറ്റ് ആയി ഇരുന്നില്ലെങ്കിൽ ഒരു വല്ലായ്മ. ഫിറ്റ്നസ് എന്നു പറഞ്ഞാൽ ശ്രുതി ഹാസന് അതാണ്. ചെറുപ്പത്തിൽ സ്പോർട്സ് താരം മുതിർന്നപ്പോഴും സ്റ്റാമിന കാത്തുസൂക്ഷിക്കുന്നതിൽ അൽഭുതമെന്ത്. സൗന്ദര്യവും ആരോഗ്യവും ഒരുപോലെ കൊണ്ടുനടക്കാനാണ് കമൽഹാസന്റെ പ്രിയപുത്രിക്കിഷ്ടം. ജിം എന്നു കേൾക്കുന്നതു പോലും ശ്രുതി ഹാസന് ഇഷ്ടമല്ല. തന്റെ ബോഡി ജിമ്മിനു പറ്റിയതല്ലെന്നാണു ശ്രുതിയുടെ പക്ഷം. ഡാൻസിനോടാണെങ്കിൽ കടുത്ത ഇഷ്ടവും. അപ്പോൾ‌ ഡാൻസ് എക്സർസൈസ് ആക്കിമാറ്റി.

ഡയറ്റ്

sruti-2 ശ്രുതി ഹാസൻ

അത്ര കൃത്യമായ ഡയറ്റ് ഫോളോ ചെയ്യുന്ന ശീലമൊന്നും ശ്രുതി ഹാസനില്ല. വെയ്റ്റ് കുറയ്ക്കാൻ മുമ്പൊക്കെ ബ്രേക്ക്ഫാസ്റ്റ് വേണ്ടെന്നു വച്ചിട്ടുണ്ട്. പക്ഷേ അതു നല്ല ശീലമല്ലെന്നു കണ്ടു നിർത്തി. ഹെൽതി ഡയറ്റ് ആണിപ്പോൾ ഫോളോ ചെയ്യുന്നത്. ദിവസവും ഒരു മുട്ട, ഏതെങ്കിലും ഒരു പഴവർഗം. തമിഴ്നാടിന്റെ സ്വന്തം ഇഡ്ഡലിയും സാമ്പാറും എന്നും രാവിലെ കഴിക്കാനാണിഷ്ടം. കരിക്കിൻ വെള്ളമാണ് മറ്റൊരിഷ്ടം. എന്നും കുടിക്കും ഒന്നിലധികം കരിക്ക്. വേനൽക്കാലത്താണെങ്കിൽ തണ്ണിമത്തൻ ജ്യൂസ്.

ഉച്ചയ്ക്ക് സലാഡും പാസ്തയും. അല്ലെങ്കിൽ ചോറും കറികളും. വൈകുന്നേരം ഒരു ബൗൾ നിറയെ പഴവർഗങ്ങൾ. നോൺ വെജിറ്റേറിയൻ കഴിക്കുന്നതു ഡിന്നറിനാണ്. സൂപ്പ്, പരിപ്പ്, പുഴുങ്ങിയ പച്ചക്കറികൾ, മീൻ ഗ്രിൽ ചെയ്തത്, ഒപ്പം മധുരവും ചേർന്നതാണു ഡിന്നർ. രാത്രി ചോറുകഴിക്കാറില്ല. ഏറെ ഇഷ്ടമാണ് ചോക്കലേറ്റ്. അതും ഇടയ്ക്കൊക്കെ കഴിക്കും.