ഇവനാണിപ്പോൾ ബോളിവുഡിലെ സൂപ്പർ താരം

ബോളിവുഡിലെ ഇപ്പോഴത്തെ താരം ആരെന്ന ചോദ്യത്തിന് രണ്ടുത്തരമില്ല. കിങ് ഖാന്റെ മകൻ അബ്രാമാണ് ഇപ്പോഴത്തെ സൂപ്പർ താരം. ഇന്നലെയായിരുന്നു അബ്രാമിന്റെ രണ്ടാം പിറന്നാൾ. ബോളിവുഡും മാധ്യമങ്ങളും ഒന്നടങ്കം അബ്രാമിന്റെ പിറന്നാൾ ആഘോഷിച്ചു. 2013 മേയ് 27 നായിരുന്നു അബ്രാമിന്റെ ജനനം. വാടക ഗർഭത്തിൽ പിറന്ന കുട്ടിയാണെന്ന പ്രത്യേകതയും അബ്രാമിനുണ്ട്. ഷാരൂഖിനൊപ്പം കൊൽക്കൊത്ത നൈറ്റ് റൈഡേഴ്സ് കളികാണാനെത്തിയ അബ്രാം കുസൃതികളിലൂടെ ജനകോടികളുടെ മനം കവർന്നിരുന്നു.