ബ്രൈറ്റും കെയ്പും സ്റ്റാറായി

കെയ്പ് ഡ്രസിൽ ചൈനീസ് നായിക ഫാൻ ബിങ് ബിങ്

ഹോട്ടസ്റ്റ് ട്രെൻഡുകളുടെ പ്രദർശനവേദി കൂടിയാണ് കാൻ ഫെസ്റ്റിവലിന്റെ റെഡ്കാർപറ്റ് ഇവന്റ്. മുടിക്കെട്ടിൽ, അണിയുന്ന വസ്ത്രത്തിൽ എല്ലാം മോസ്റ്റ് ഇൻ ട്രെൻഡുകൾ ചൂടോടെ അവതരിക്കും. ചുവപ്പു പരവതാനിയിൽ ഇത്തവണ തിളങ്ങിയത് ബ്രൈറ്റ് നിറങ്ങളാണ്. റെഡ്, ഇലക്ട്രിക്, ബ്ലൂ, ലെമൺ യെല്ലോ, എമറാൾഡ് ഗ്രീൻ എന്നിവയ്ക്കായിരുന്നു ആരാധകരേറെ. പ്രിസ്റ്റീൻ വൈറ്റ്, ഡവ് ഗ്രേ നിറങ്ങളിലും താരങ്ങൾ റെഡ് കാർപറ്റിൽ അവതരിച്ചു. ഏറ്റവും തിളങ്ങിയത് സ്ലിറ്റ് ഉള്ള സ്കർട്ടുകളാണ്. തൈ ഹൈ സ്ലിറ്റുള്ളവയുമുണ്ടായിരുന്നു കൂട്ടത്തിൽ. അരക്കെട്ടു കാണിക്കുന്ന ക്രോപ്ടോപ് ഒട്ടേറെപേർ തിരഞ്ഞെടുത്തു. നിറയെ ടുരുക്കുകളുള്ള സ്കർട്ടിനൊപ്പമാണ് ഫ്രഞ്ച് നടി ലൂസി ലൂക്കസ് ക്രോപ് ടോപ് അണിഞ്ഞത്. കാനിൽ അപൂർവമായി മാത്രം കണ്ടുവരുന്ന കെയ്പ്(നീളൻ പുറങ്കുപ്പായം) ഇത്തവണ സ്റ്റാറായി. മല്ലിക ഷെരാവത്ത് പിങ്ക് ഡ്രസിനൊപ്പം ഫ്ലോർ ലെങ്ത് കെയ്പണിഞ്ഞു. പാന്റ്സ്യൂട്ടിനൊപ്പം കെയ്പ് എന്ന കാഴ്ച്ചയും കാനിൽ കണ്ടു. എശ്വെര്യയുടെ ഡീപ് ബർഗണ്ടി ലിപ്സും ശ്രദ്ധ നേടി. ഫെയ്റിടെയിൽ കഥകളിലെപ്പോലെ പൂക്കൾ നിറഞ്ഞ ഷിമ്മർ ഗൗൺ താഴ്ന്ന നെക്ലൈൻ എന്നിവയും കാനിൽ മുഖം കാണിച്ചു.

കെയ്പ് ഡ്രസണിഞ്ഞ് മല്ലിക, ബ്രൈറ്റിൽ തിളങ്ങി ആഷ്