സമ്മർ ഹൂഡി സ്റ്റൈലിൽ സെലിബ്രിറ്റീസ്

തലമറച്ചുകൊണ്ടുള്ള ഹൂഡി ടൈപ് വസ്ത്രങ്ങളിട്ട് സ്റ്റൈലിഷായി പുരുഷൻമാർ നടക്കുന്നത് കാണുമ്പോൾ പല പെൺകുട്ടികളും അസൂയപ്പെട്ടിട്ടുണ്ട്. ഇതെന്താ ഹൂഡി സ്റ്റൈൽ പുരുഷൻമാർക്കുള്ള ജാക്കറ്റുകളിൽ മാത്രമേ ഉണ്ടാവുള്ളോ എന്ന്. അതിനു മറുപടിയായാണ് അടുത്തിടെ ഹോളിവുഡിലെയും ബോളിവുഡിലെയും സെലിബ്രിറ്റീസ് വേദികളിൽ നിറയുന്നത്. ചൂടൊന്നും പ്രശ്നമല്ലാത്ത തരത്തിലുമുള്ള ഗൗണുകളിലാണ് ഹൂഡി സ്റ്റൈൽ കൂടുതലും കാണുന്നത്. അവാർഡ് പരിപാടിയിൽ പങ്കെടുക്കുന്നതിനായി തലമറയ്ക്കും വിധത്തിലുള്ള ഗൗൺ ധരിച്ചത്തിയ ഹോളിവുഡ് നടി ആൻ കാതറീനാണ് ഹൂഡി സ്റ്റൈൽ പ്രചാരത്തിലാക്കിയതിന്റെ ക്രെഡിറ്റ്. തുടർന്ന് ഫെമിന മിസ് ഇന്ത്യ ഇൻറർനാഷണൽ 2011ലെ വിജയിയായ അങ്കിത ഷോറെയും ഗായികയും നടിയുമായ ലിൻഡ്സേ ലോഹനും ഹൂഡി സ്റ്റൈലിൽ കാണികളുടെ മനം കവർന്നു. അങ്കിതയുടെ ഗൗൺ ഫാഷൻ രംഗത്തെ അതികായർ വിമർശിച്ചെങ്കിലും ഹൂഡി സ്റ്റൈൽ ചെയ്തിരിക്കുന്ന രീതി ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. എന്തിനധികം ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര വരെ ഹൂഡഡ് ഡ്രസിൽ അവതരിച്ചിരുന്നു. റെഡ് കാർപറ്റിൽ പങ്കെടുക്കുന്നതിനായാണ് പ്രിയങ്ക ഹൂഡിയോടു കൂടിയ അസിമെട്രിക്കൽ ഗൗണുമായി ചുവടുവച്ചത്. ഒരുവശത്ത് മുടിയഴിച്ചിട്ട് അധികം ആഭരണങ്ങളൊന്നുമില്ലാതെ സിംപിൾ ആൻഡ് ഹംപിൾ ഹൂഡി സ്റ്റൈലിലാണ് പ്രിയങ്ക അന്ന് വേദി കീഴടക്കിയത്.