മലയാളമനസു തൊട്ട് ദീപിക കൊച്ചിയിൽ, ചിത്രങ്ങൾ

നടി ദീപിക പദുക്കോൺ കൊച്ചിയിൽ എത്തിയപ്പോൾ. ചിത്രം: ജോസുകുട്ടി പനയ്ക്കൽ

‘‘ ഫ്ലൈറ്റിറങ്ങി ഇവിടെയെത്തിയ ആദ്യം ഞാൻ ചെയ്തത് അപ്പം കഴിക്കുകയാണ്. കേരളത്തിന്റെ സ്വന്തം നീളൻ പുട്ടാണ് എനിക്കേറെയിഷ്ടം’’ - തിളങ്ങുന്ന ചിരിയോടെ ബോളിവുഡ് സൂപ്പർതാരം ദീപിക പദുക്കോണിന്റെ വാക്കുകൾ. ബോളിവുഡിന്റെ ആകാശങ്ങൾക്കപ്പുറം വളർന്നു ഹോളിവുഡിലും അരങ്ങേറിയ കന്നഡിഗ സുന്ദരിക്കു പക്ഷേ, കേരളം ഇന്നും പ്രിയം.

നടി ദീപിക പദുക്കോൺ കൊച്ചിയിൽ എത്തിയപ്പോൾ. ചിത്രം: ജോസുകുട്ടി പനയ്ക്കൽ
നടി ദീപിക പദുക്കോൺ കൊച്ചിയിൽ എത്തിയപ്പോൾ. ചിത്രം: ജോസുകുട്ടി പനയ്ക്കൽ

കുട്ടിക്കാലത്തു പിതാവ് പ്രകാശ് പദുക്കോണിന്റെ കൈപിടിച്ചു പലവട്ടം കൊച്ചി കണ്ട ദീപികയ്ക്കു കേരളം ഒട്ടും അന്യമല്ല. ‘ഓം ശാന്തി ഓം’ തുടങ്ങിയ ഷാറൂഖ് ചിത്രങ്ങളിലൂടെ ബോളിവുഡിൽ സൂപ്പർ നായികയായ ദീപിക രാജ്യത്തെ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നായികമാരിൽ മുൻനിരയിലാണ്. ബാജിറാവു മസ്താനി, റാം ലീല, ചെന്നൈ എക്സ്പ്രസ് തുടങ്ങി ശതകോടികൾ വാരിക്കൂട്ടിയ ചിത്രങ്ങളിലെ നായിക. ഇന്ത്യൻ ചലച്ചിത്രലോകത്തെ എക്കാലത്തെയും വലിയ താരമായ അമിതാഭ് ബച്ചനൊപ്പം വേഷമിട്ട ‘പികു’ ദീപികയുടെ അഭിനയ മികവിന്റെ കൂടി സാക്ഷ്യമായി. കൊച്ചി ലുലു മാളിൽ, പ്രമുഖ വാച്ച് ബ്രാൻഡായ ‘ടീസോ’ യുടെ ബുത്തീക് സ്റ്റോർ ഉദ്ഘാടനത്തിന് എത്തിയ ദീപിക ‘മലയാള മനോരമ’യ്ക്ക് അനുവദിച്ച അഭിമുഖത്തിൽ പങ്കുവച്ചതു ചലച്ചിത്രാനുഭവങ്ങൾ മാത്രമല്ല.

നടി ദീപിക പദുക്കോൺ കൊച്ചിയിൽ എത്തിയപ്പോൾ. ചിത്രം: ജോസുകുട്ടി പനയ്ക്കൽ
നടി ദീപിക പദുക്കോൺ കൊച്ചിയിൽ എത്തിയപ്പോൾ. ചിത്രം: ജോസുകുട്ടി പനയ്ക്കൽ

∙ കേരളത്തെക്കുറിച്ച് ?

കുടുംബത്തോടൊപ്പം ഒരുപാടു തവണ കേരളത്തിൽ അവധിക്കാലം ആഘോഷിച്ചിട്ടുണ്ട്. ഞങ്ങൾക്കിവിടെ ധാരാളം കുടുംബ സുഹൃത്തുക്കളുമുണ്ട്. മലയാളികൾ എപ്പോഴും സന്തോഷത്തോടെയിരിക്കുന്നവരാണ്. എല്ലാവരെയും സ്വാഗതം ചെയ്യാനുള്ള മ നസ്സുള്ളവർ. ഉദാര മനസ്ഥിതിയുള്ളവർ. പിന്നെ, നിങ്ങളുടെ രുചിയുടെ രസക്കൂട്ടുകൾ! വന്നയുടനേ കഴിച്ചത് അപ്പമാണ്!

നടി ദീപിക പദുക്കോൺ കൊച്ചിയിൽ എത്തിയപ്പോൾ. ചിത്രം: ജോസുകുട്ടി പനയ്ക്കൽ

∙ അങ്ങനെയെങ്കിൽ മലയാള ചിത്രങ്ങളിൽ അഭിനയിക്കുമോ ?

ഭാഷയല്ല, ആർട്ടിസ്റ്റിനെ മോഹിപ്പിക്കുന്നത്. ചിത്രത്തിന്റെ ഉള്ളടക്കവും അതു നൽകുന്ന സന്ദേശവുമാണ്. എന്നെ അതിശയിപ്പിക്കുന്ന പ്രമേയം വന്നാൽ തീർച്ചയായും മലയാള ചിത്രത്തിൽ അഭിനയിക്കും. ഗംഭീരമായ എത്രയോ ചിത്രങ്ങൾ പണ്ടു മുതലേ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. ‘ബാംഗ്ലൂർ ഡേയ്സ്’ കണ്ടിരുന്നു. ഒരുപാടു ഹിന്ദി ചിത്രങ്ങൾ മലയാളത്തിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടു നിർമിക്കപ്പെട്ടതല്ലേ.

നടി ദീപിക പദുക്കോൺ കൊച്ചിയിൽ എത്തിയപ്പോൾ. ചിത്രം: ജോസുകുട്ടി പനയ്ക്കൽ

∙ ദീപികയ്ക്കു വൻ തുക പ്രതിഫലം തരാൻ മലയാളത്തിനു കഴിയുമോ ?

കാൺട് അഫോർഡ് മീ (ഉച്ചത്തിൽ ചിരിക്കുന്നു) നിങ്ങൾക്കു മലയാള താരങ്ങളുടെ പ്രതിഫലം താങ്ങാനാകും. പക്ഷേ, എന്റെ പ്രതിഫലം താങ്ങാനാകില്ല, അല്ലേ? പോട്ടെ, അതേക്കുറിച്ചു സംസാരിക്കാൻ ഒരുപാടു സമയം വേണം (വീണ്ടും ചിരി).

നടി ദീപിക പദുക്കോൺ കൊച്ചിയിൽ എത്തിയപ്പോൾ. ചിത്രം: ജോസുകുട്ടി പനയ്ക്കൽ

∙ ബോളിവുഡ് - ഹോളിവുഡ് - പരസ്യചിത്രങ്ങൾ. എങ്ങനെ സമയമുണ്ടാക്കുന്നു ?

എനിക്കും നിങ്ങൾക്കും ദിവസത്തിൽ പരിമിതമായ മണിക്കൂറുകളല്ലേയുള്ളൂ. നാം ചെയ്യുന്ന പ്രവൃത്തി ആസ്വദിച്ചാൽ എല്ലാറ്റിനും സമയം കിട്ടും. മുൻഗണനാക്രമം നിശ്ചയിക്കണമെന്നു മാത്രം. ഞാൻ വാരിവലിച്ചു കാര്യങ്ങൾ ചെയ്യുന്ന വ്യക്തിയല്ല. ചെയ്യുന്നത് എന്തായാലും അതു കഴിയുന്നത്ര നന്നായി പൂർത്തിയാക്കാനാണു ശ്രമിക്കുക. പിന്നെ, സ്ത്രീകൾക്കു പലകാര്യങ്ങൾ ഒരേസമയം ചെയ്യാൻ കഴിവുണ്ട്. ജോലിയും ജീവിതവും സന്തുലമായി കൊണ്ടുപോകാൻ നമുക്കു കഴിയണം. നമ്മുടെ ചെറുപ്പക്കാർക്ക് അതിനു കഴിയാതെ എരിഞ്ഞു തീരുകയാണ്. നാം പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്ന് എന്തെങ്കിലും പഠിക്കേണ്ടതുണ്ടെങ്കിൽ അതു വർക് - ലൈഫ് ബാലൻസാണ്!

നടി ദീപിക പദുക്കോൺ കൊച്ചിയിൽ എത്തിയപ്പോൾ. ചിത്രം: ജോസുകുട്ടി പനയ്ക്കൽ

∙ ഹോളിവുഡ് എത്രത്തോളം വ്യത്യസ്തമാണ് ?

ഹിന്ദി പറയുന്നതിനു പകരം ഇംഗ്ലിഷ് എന്ന മാറ്റമേയുള്ളൂ. മറ്റെല്ലാം ഒന്നു തന്നെ. ജോലിയുടെ ശൈലി, കഥ പറയുന്ന രീതി... എല്ലാം ഇവിടെത്തേതു പോലെ തന്നെ. സത്യത്തിൽ, ഇന്ത്യൻ ചലച്ചിത്രലോകത്തിന്റെ വളർച്ചയാണു ഞങ്ങൾക്കു ഹോളിവുഡിലും അവസരം നൽകുന്നത്. (ദീപിക വേഷമിട്ട ഹോളിവുഡ് ചിത്രം ത്രീ എക്സ് സാൻഡർ കേജ് അടുത്ത വർഷം ജനുവരിയിലാണു റിലീസ്. അതുകൊണ്ട് അതേക്കുറിച്ചു പറയാൻ ദീപികയ്ക്കു പരിമിതിയുണ്ട്.)

നടി ദീപിക പദുക്കോൺ കൊച്ചിയിൽ എത്തിയപ്പോൾ. ചിത്രം: ജോസുകുട്ടി പനയ്ക്കൽ

∙ അഭിനയത്തിൽ ഇതു പത്താം വർഷം ?

ഓരോ ചിത്രവും കൂടുതൽ അറിവുകൾ തന്നു. ഓരോ സംവിധായകനിൽ നിന്നും ഒരുപാടു കാര്യങ്ങൾ പഠിക്കാനായി. ഒരു പാടു യാത്രകൾ ചെയ്തു. ഒരുപാടു പേരെ പരിചയപ്പെട്ടു. പുതിയ വെല്ലുവിളികൾക്കു കാത്തിരിക്കുകയാണു ഞാൻ. ഇതുവരെ ചെയ്തതിൽ നിന്നു വ്യത്യസ്തമായ വേഷങ്ങൾക്കായി!