സത്യ പോൾ ഫാഷൻ ഡിസൈനറായി ഗൗരി ഖാൻ

സത്യ പോൾ ഫാഷൻ സ്റ്റോറുകളിൽ പോകുമ്പോൾ ട്രോപ്പിക്കൽ വണ്ടർ എന്നൊരു വിഭാഗം കാണാം. തെളിമയുള്ള നിറങ്ങളിൽ തീർത്ത ട്യൂണിക്, കുർത്തി, കാഫ്റ്റൻസ്, സാരി തുടങ്ങിയവ. സമ്മർ സീസണിലെ ഈ ട്രോപ്പിക്കൽ വണ്ടർ ഡിസൈൻ ചെയ്തതു മറ്റാരുമല്ല, ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാൻ.

ഇന്റീരിയർ ഡിസൈനറായി പേരെടുത്തു ഗൗരി ഖാന്റെ പുതിയ പരീക്ഷണമാണ് കോസ്റ്റ്യൂം ഡിസൈൻ. സത്യ പോളിന്റെ 30-ാം വാർഷികം പ്രമാണിച്ചാണ് ഗൗരി ഖാന്റെ സ്പെഷ്യൽ ഫാഷൻ അവതരിപ്പിച്ചത്. ഫെബ്രുവരി മുതൽ സത്യ പോൾ സ്റ്റോറുകളിൽ ഈ സ്പ്രിങ് സമ്മർ ഫാഷൻ കലക്ഷനുണ്ട്.

അക്വാട്ടിക്, പേസ്റ്റൽ, സിട്രസ് നിറങ്ങളുടെ കോംബിനേഷനാണു വസ്ത്രങ്ങളിൽ പലതും. ഭംഗി കൂട്ടാൻ ആർട്ട് ആൻഡ് ഡിജിറ്റൽ പെയിന്റിങ്ങുമുണ്ട്.

ഗൗരിയുടെ കലക്ഷനെ സെലിബ്രേഷൻ ഓഫ് ഓൾ തിങ്സ് ലൈക്ക് കളർ, ലക്ഷ്വറി ആൻഡ് ചിക് എന്നാണ് സത്യ പോൾ ഉടമ സഞ്ജയ് കപൂർ വിശേഷിപ്പിച്ചത്. നിറങ്ങളുടെ ഉൽസവം, ഭംഗിയുള്ള കോംബിനേഷൻ, അസാധ്യ ഭംഗിയുള്ള കാഷ്വൽസ് ഇതൊക്കെയാണു ഗൗരിഖാന്റെ മാത്രം സ്റ്റൈൽ.

കിങ് ഖാന്റെ ഭാര്യയും ആര്യൻ, അബ്റാം, സുഹാന എന്നീ കുട്ടികളുടെ അമ്മമയുമായ ഗൗരി ഖാൻ നിറയെ വർണക്കാഴ്ചകളുമായി സ്ത്രീകളുടെ മനസു കീഴടക്കുകയാണ്.