Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിമയ്ക്കൊപ്പം മ്മടെ തൃശൂരൊന്നു കറങ്ങിയാലോ?

Rima Kallingal റിമാ കല്ലിങ്കൽ

മലയാളത്തിന്റെ 'ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ' അഭിനേത്രി ആരാണെന്നു ചോദിച്ചാൽ ഒട്ടും ആലോചിക്കാതെ ഉത്തരം വരും, അതു നമ്മുടെ സ്വന്തം റിമാ കല്ലിങ്കൽ ആണെന്ന്. സ്വതസിദ്ധമായ അഭിനയശൈലിയും നൃത്തരംഗത്തെ പ്രാഗത്ഭ്യവും മാത്രമല്ല, തനിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങളിൽ നിലപാടെടുക്കാനും അതു പ്രകടിപ്പിക്കുവാനുമുള്ള കഴിവു കൂടിയാണ് റിമയെ വ്യത്യസ്തയാക്കുന്നത്. മനോരമയ്ക്കു വേണ്ടി വിർച്വൽ റിയാലിറ്റിയിലൂടെ തന്റെ സ്വന്തം നാടുകൂടിയായ തൃശൂരിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് റിമ.

സാംസ്കാരിക തലസ്ഥാനം എന്നു പേരുകേട്ട തൃശൂരിന്റെ വൈവിധ്യങ്ങളിലേക്ക് നേർക്കാഴ്ച്ചയുടെ അനുഭവം ഒരുക്കുന്നതാണ് ഈ 360 ഡിഗ്രി വിഡിയോ. തൃശൂർ എന്നു കേട്ടാലുടൻ മനസില്‍ വരുന്നത് തൃശൂർ പൂരം ആണെന്നതിന് സംശയമില്ല. ഒപ്പം കലാമണ്ഡലവും വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ അതിരപ്പിള്ളി വെള്ളച്ചാട്ടവുമൊക്കെ തൃശൂരിന്റെ തനതായ അടയാളപ്പെടുത്തലുകളാണ്. ഇവയിലൂടെയെല്ലാം കാഴ്ച്ചക്കാരെ കൊണ്ടുപോകുന്നതിനൊപ്പം റിമയുടെയും മാമാങ്കം സ്കൂളിലെ വിദ്യാർഥികളുടെയും ശിവോഹം എന്ന നൃത്തവിസ്മയവും വിഡിയോയിൽ ഇടം നേടുന്നുണ്ട്.

നടി അനു ഇമ്മാനുവല്‍ കോട്ടയം വിശേഷങ്ങൾ പങ്കുവെക്കുന്ന 360 ഡിഗ്രി വിഡിയോ കാണാം

ശിവനെ സ്മരിച്ചു കൊണ്ടും ആരാധിച്ചു കൊണ്ടും ഉള്ള നൃത്താവിഷ്കാരമാണ് ശിവോഹം. എല്ലാവരും തൃശൂരിനെ സാംസ്കാരിക തലസ്ഥാനം എന്നു വിളിക്കുമ്പോള്‍ താൻ അതിനെ വീട് എന്നു വിളിക്കും എന്നു പറയുന്നു റിമ.

സനുഷയും അനുജൻ സനൂപും കാസർഗോഡ് ജില്ലയുടെ വിശേഷങ്ങൾ പങ്കുവെക്കുന്നത് വിർച്വൽ റിയാലിറ്റിയിലൂടെ കാണാം

കേരളത്തിൽ നിന്നുള്ള ആദ്യ വെർച്വൽ റിയാലിറ്റി അനുഭവവുമായാണ് ‘മനോരമ 360' രംഗത്തെത്തിയത്. മുകളിലും താഴെയും വശങ്ങളിലുമുള്ള കാഴ്‌ചകളിലൂടെ ദൃശ്യത്തിന്റെ പൂർണ അനുഭവമാണു വിആർ പകർന്നുനൽകുന്നത്. നേരത്തെ കാസർഗോഡ് ജില്ലയുടെ വിശേഷങ്ങളുമായി നടി സനുഷയും അനുജന്‍ സനൂപും കൊച്ചി വിശേഷങ്ങളുമായി വിനയ് ഫോർട്ടും കണ്ണൂരിലെ തെയ്യം വിശേഷങ്ങളുമായി നടൻ വിനീത് ശ്രീനിവാസനും മനോരമയുടെ വിർച്വൽ റിയാലിറ്റി വിരുന്നിനൊപ്പം പങ്കുചേർന്നിരുന്നു.

കൊച്ചി വിശേഷങ്ങളുമായി വിനയ് ഫോർട്ട്-വിർച്വൽ റിയാലിറ്റിയിലൂടെ കാണാം

വിആർ ആസ്വദിക്കാൻ സ്‌മാർട്ഫോണും പ്രത്യേക കണ്ണടകളും ആവശ്യമാണ്. കണ്ണടകൾ 190 രൂപ മുതൽ ആമസോൺ അടക്കമുള്ള സൈറ്റുകളിൽനിന്നു വാങ്ങാം. ആൻഡ്രോയ്ഡ്, ആപ്പിൾ ഫോണുകളിൽ കാർഡ്‌ബോർഡ് എന്ന ആപ്ലിക്കേഷനിലൂടെ ഈ കാഴ്‌ചകൾ കാണാം.

കണ്ണൂരിലെ തെയ്യം വിശേഷങ്ങളുമായി വിനീത് ശ്രീനിവാസൻ-വിർച്വൽ റിയാലിറ്റിയിലൂടെ കാണാം

Your Rating: