Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചിയോട് അസൂയ: മനീഷ് അറോറ

manish-arora ലോകോത്തര ഫാഷൻ വീക്കുകളിലെ സ്ഥിരം സാന്നിധ്യമായ മനീഷ് അറോറ എംഫോർമാരി വെഡ്ഡിങ് വീക്കിനു വേണ്ടിയും തന്റെ അതുല്യ കളക്ഷൻ അരങ്ങിലെത്തിച്ചു. മനീഷ് സംസാരിക്കുന്നു...

നിറങ്ങളില്ലാതെ  എന്താഘോഷം. പറയുന്നത് ഇന്ത്യൻ ഫാഷൻ ഡിസൈനിങ് മേഖലയെ ലോകത്തിന്റെ നെറുകയിലേക്ക് എത്തിച്ച മനീഷ് അറോറയാണ്. ലോക പ്രശസ്തമായ മനീഷ് അറോറയുടെ ഡിസൈനിൽ തിളങ്ങിയ പ്രമുഖരിൽ റിഹാനയും ലേഡി ഗാഗയും വരെയുണ്ട്. പാരീസ്, ലണ്ടൻ, മിയാമി തുടങ്ങിയ ലോകോത്തര ഫാഷൻ വീക്കുകളിലെ സ്ഥിരം സാന്നിധ്യമായ മനീഷ് എംഫോർമാരി വെഡ്ഡിങ് വീക്കിനു വേണ്ടിയും തന്റെ അതുല്യ കളക്ഷൻ അരങ്ങിലെത്തിച്ചു.

manish,hooda,ambika അംബിക പിള്ള, രൺദീപ് ഹൂഡ എന്നിവർക്കൊപ്പം റാംപിൽ മനീഷ്..

ജീവിതം കളര്‍ഫുള്ളാക്കണമെന്നാണ് മനീഷിന്റെ വാദം, അതുകൊണ്ടു തന്നെ മറ്റെന്തിനേക്കാളും തന്റെ ഡിസൈനിൽ  മുമ്പിൽ  നിൽക്കുന്നത് നിറങ്ങൾ തന്നെയായിരിക്കും.

നിറങ്ങളുടെ ഘോഷയാത്ര

manish-design

എംഫോർമാരി വെഡ്ഡിങ്  വീക്കിന്റെ രണ്ടാം ദിനത്തിൽ കൊച്ചിയിലെ ഫാഷൻ  പ്രേമികൾക്കായി  മനീഷ്  ഒരുക്കിയത് നിറങ്ങളുടെ ഘോഷയാത്രയാണ്. പച്ചയും മഞ്ഞും നീലയും ചുവപ്പും പിങ്കും  കറുപ്പും എന്നും വേണ്ട ലോകത്തുള്ള നിറങ്ങളെയൊക്കെ ഒരു കുടക്കീഴില്‍ സമന്വയിപ്പിക്കുന്നതായിരുന്നു മനീഷ്  സ്റ്റൈൽ. എംബ്രോയ്ഡറി വർക്കുകളും മിറർ വർക്കുകളുമാണ് മനീഷ് ഡിസൈനിങ്ങിന്റെ  മറ്റൊരു പ്രത്യേകത. കണ്ടംപററി സ്റ്റൈലിൽ തന്‍റേതായ പരിഷ്കരണങ്ങൾ ആവിഷ്കരിക്കുന്നതാണ് മനീഷിനെ മറ്റുള്ള ഡിസൈനേഴ്സിൽ നിന്നും വ്യത്യസ്തനാക്കുന്നത്.

ഈ  നാടിനോട് അസൂയ

സത്യം പറഞ്ഞാൽ മനീഷ് അറോറയ്ക്കു  കൊച്ചിയോട്  അസൂയയാണ്, എന്തിനെന്നല്ലേ! അത്രയ്ക്കും മനോഹരമാണ് കൊച്ചിയിലെ ജീവിതം എന്നാണ് അദ്ദേഹം പറയുന്നത്. പച്ചപ്പ്, നല്ല വായു, രുചിയുള്ള ഭക്ഷണം എന്നിവയൊക്കെ കൊച്ചിയുടെ പ്രത്യേകതകളാണ്. അസൂയ തോന്നുന്ന നഗരമാണിത്,   ഇനിയും  താൻ ഇങ്ങോട്ടു വരുമെന്നു പ്രതീക്ഷിക്കാം.

നിറങ്ങളുടെ  മജീഷ്യൻ

m4marry-models

നിറങ്ങളെക്കൊണ്ട് അമ്മാനമാടുന്ന മജീഷ്യൻ എന്നാണ് മനീഷ് അറോറയെ വിളിക്കാറുള്ളത്. എന്നാൽ ഇതൊന്നും വളരെ ആസൂത്രിതമായി ചെയ്യുന്നതല്ല സംഭവിച്ചു പോകുന്നതാണ്  എന്നു പറയുന്നു മനീഷ്. നിറങ്ങളിൽ ഏറെ പ്രിയം പിങ്കിനോടാണ്, പിങ്ക് ആണ്  എന്റെ മതം. എന്റെ ബ്രാന്‍ഡ് സന്തോഷത്തെക്കുറിച്ചാണ്. പിന്നെ ഗോൾഡ് കളറിനോടും വളരെ ഇഷ്ടമുണ്ട്. 

മലയാള സിനിമയില്‍ മനീഷ് ഡിസൈന്‍

മലയാള സിനിമയ്ക്കു മനീഷ് അറോറ ഡിസൈൻ കയ്യെത്തും  ദൂരത്തൊന്നുമല്ലെന്നു പറയുന്നു അദ്ദേഹം. വസ്ത്രങ്ങൾക്കു സിനിമയെപ്പോലെ പ്രാധാന്യം ഉണ്ടെങ്കിൽ  മാത്രം ചെയ്യുന്നതിൽ യാതൊരു കുഴപ്പവുമില്ല.  മനീഷ് അറോറ ഡിസൈന്‍ അത്രയ്ക്കും  നിർബന്ധമാണെങ്കിൽ മാത്രം. മറ്റു ഭാഷകളിലെ സിനിമകളിലേക്ക് നേരത്തെയും ക്ഷണം കിട്ടിയിട്ടുണ്ട്. പക്ഷേ ഇതുവരെയും ചെയ്തിട്ടില്ല, എപ്പോഴെങ്കിലും സിനിമ അത്രത്തോളം എക്സൈറ്റിങ്  ആണെന്നു തോന്നുകയാണെങ്കിൽ ചെയ്യുന്നതിൽ പ്രശ്നമില്ല. കഥയ്ക്കൊപ്പം വസ്ത്രങ്ങള്‍ക്കും സ്ഥാനമുണ്ടെങ്കിൽ മാത്രം. 

ഫണ്ണി ഫിഷ് ഫ്രൈ

m4marry-showstopper

മനീഷ്  അറോറയുടെ ഒരു ബ്രാൻഡിന്റെ പേരു കേൾക്കുമ്പോഴേ രണ്ടാമതൊന്നു കൂടി  ചോദിക്കും സംഗതി അങ്ങനെ തന്നെയാണോ എന്ന്. ഫാഷനുമായി  ഒട്ടും ബന്ധമില്ലാതത്ത ഫിഷ് ഫ്രൈ എന്നതാണത്. വ്യത്യസ്തമായ ആ പേരു സ്വീകരിച്ചതിനു പിന്നിലെ കാരണവും മനീഷ്  വ്യക്തമാക്കുന്നു– സത്യത്തിൽ അത് ശരിയായ ഇംഗ്ലീഷിൽ  'ഫ്രൈ ഫിഷ്' എന്നാണ്. പക്ഷേ തെക്കേ ഇന്ത്യയിലെ ഒക്കെ ഉപയോഗം ഫിഷ് ഫ്രൈ എന്നല്ലേ,അതു ക്യാച്ചി ആണ്, കുറച്ചു ഫണ്ണിയാണ് ഫാഷനുമായി ബന്ധമേയില്ല, അതിലുപരി പൂർണമായും  ഒരു  ഇന്ത്യൻ  വാക്കാണ്. അതല്ലാതെ ഫിലോസഫിക്കൽ കാരണങ്ങളൊന്നുമിലല്ല.  മാത്രമല്ല ആളുകൾ പെട്ടെന്നു മറക്കുകയുമില്ല. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.