സൗന്ദര്യ പ്രശ്നമോ, ഡോക്ടർ നടിയെ വിളിക്കൂ...

ദിവ്യ നായർ

പാദസര’ത്തിലെ പാവം കൃഷ്ണവേണിയെ നമുക്കു മറക്കാനാവില്ല. ‘ബന്ധുവാര് ശത്രുവാരി’ലെ ലക്ഷ്മിയും നമുക്കു പ്രിയപ്പെട്ടവൾ തന്നെ. തികച്ചും വിഭിന്ന സ്വഭാവക്കാരായ ഈ രണ്ടു കഥാപാത്രങ്ങളെയും അഭിനയത്തനിമയാൽ അനശ്വരമാക്കി എന്നതാണു ഡോ. ദിവ്യ നായരെ ഹൃദയത്തോടു ചേര്‍ത്തു വയ്ക്കാൻ കുടുംബ പ്രേക്ഷകരെ പ്രേരിപ്പിച്ചത്. ഈ രണ്ടു സീരിയലിലൂടെ ഏതു കഥാപാത്രങ്ങളെയും അവതരിപ്പിക്കാൻ തനിക്കു കഴിയുമെന്ന് ഈ ഡോക്ടർ നടി തെളിയിച്ചിരിക്കുന്നു. നാലു വർഷം കഴിഞ്ഞിട്ടും ‘പാദസര’ത്തിലെ കൃഷ്ണ വേണിയെ തിരിച്ചറിയാനും വിശേഷങ്ങൾ തിരക്കാനും ഇപ്പോഴും പ്രേക്ഷകരുണ്ട്. ‘ബന്ധുവാര് ശത്രുവാരി’ലെ കഥാപാത്രം ദിവ്യയുടെ സ്വാഭാവികാഭിനയം കൊണ്ടാണു മികവുറ്റതായത്. 2013 ലെ നവാഗത നായികയ്ക്കുളള ഏഷ്യാനെറ്റ് അവാര്‍ഡ് ഡോക്ടർ ദിവ്യയ്ക്കായിരുന്നു. റി‍ജു നായരുടെ ‘തൂവൽ സ്പർശ’മാണു ദിവ്യ അഭിനയിച്ച മറ്റൊരു സീരിയൽ. വി.വി. വിൽഫ്രഡിന്റെ ‘മറ്റൊരു കാൽവരി’ എന്ന ഫിലിമിലും ദിവ്യ ശ്രദ്ധേയമായ വേഷം ചെയ്തു. ‘സ്ത്രീ ഒരു ദേവത’ എന്ന സീരിയലിന്റെ ടൈറ്റിൽ സോങ് ചെയ്യാനും ദിവ്യയ്ക്ക് അവസരമുണ്ടായി.

അഭിനയ കലയും വൈദ്യവൃത്തിയും ഒന്നിച്ചു കൊണ്ടു പോകാമെന്നു കാണിച്ചു തന്ന കലാകാരിയാണു ഡോ. ദിവ്യ നായർ.

സീരിയലിൽ വരുന്നതിനു മുൻപു മോഹൻലാലിന്റെ രണ്ടു സിനിമകളിലും ദിവ്യ അഭിനയിച്ചു. ‘മഹാസമുദ്ര’ത്തിൽ ഊമ യായ പെൺകുട്ടിയെയും ‘രസതന്ത്ര’ത്തിൽ മോഹൻലാലിന്റെ സഹോദരിയുടെ കുട്ടിക്കാലവുമാണ് അവതരിപ്പിച്ചത്. രണ്ടും ശ്രദ്ധിക്കപ്പെട്ട വേഷങ്ങളായിരുന്നു. സിനിമ ചെയ്യുമ്പോൾ ദിവ്യ പ്ലസ് ടു കഴിഞ്ഞു നിൽക്കുകയാണ്. ആ സമയത്ത് അവതാരക എന്ന നിലയ്ക്ക് എല്ലാ ചാനലുകളിലും ദിവ്യയുടെ സജീവ സന്നിധ്യമുണ്ടായിരുന്നു. ഗായികയായും നർത്തകിയായും ദിവ്യ അക്കാലത്ത് അറിയപ്പെട്ടിരുന്നു. ജീവൻ ടിവിയിൽ ‘നാളെയുടെ വാനമ്പാടികൾ’ എന്ന സംഗീത പരിപാടി കണ്ടാണു നടി ചിപ്പി ‘നോക്കെത്താ ദൂരത്തി’ലേക്കു ദിവ്യയെ ക്ഷണിക്കുന്നത്. ഈ സീരിയലിൽ ചിപ്പിയുടെ അനുജത്തിയെ അവതരിപ്പിക്കാൻ സാധിച്ചു.

ഹോമിയോ മരുന്നുകളിലൂടെ സൗന്ദര്യപ്രശ്നങ്ങളാണു ഡോ. ദിവ്യ കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടു തന്നെ സീരിയൽ സിനിമാരംഗത്തെ താരങ്ങളാണു ഡോ. ദിവ്യയുടെ പ്രധാന പേഷ്യൻസ്.

അഭിനയ കലയും വൈദ്യവൃത്തിയും ഒന്നിച്ചു കൊണ്ടു പോകാമെന്നു കാണിച്ചു തന്ന കലാകാരിയാണു ഡോ. ദിവ്യ നായർ. സീരിയലിലും സിനിമയിലും അഭിനയിക്കുമ്പോഴും തിരുവന ന്തപുരം കവടിയാറിലെ സ്വന്തം ക്ലിനിക്കായ ‘ഡോക്ടർ ദിവ്യാസ് ഹോമിയോപ്പതിക് സ്പെഷ്യാൽറ്റി ഹോസ്പിറ്റലി’ന്റെ കാര്യം ദിവ്യ മറക്കാറില്ല. അഭിനയത്തിനായി മാസത്തിൽ പത്തു ദിവസത്തെ ഡേറ്റാണു നൽകാറുളളത്. അ‌തനുസരിച്ചുളള അപ്പോയ്മെന്റുകളാണ് ഉറപ്പിക്കാറുളളത്. ഡോ. ദിവ്യ ഇല്ലെങ്കിൽ മറ്റൊരു ഡോക്ടറും സ്റ്റാഫും ക്ലിനിക്കിൽ ഉണ്ടാകും.

ഹോമിയോ മരുന്നുകളിലൂടെ സൗന്ദര്യപ്രശ്നങ്ങളാണു ഡോ. ദിവ്യ കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടു തന്നെ സീരിയൽ സിനിമാരംഗത്തെ താരങ്ങളാണു ഡോ. ദിവ്യയുടെ പ്രധാന പേഷ്യൻസ്. മേക്കപ്പിലെ കെമിക്കൽസിലൂടെ സംഭവിക്കുന്ന അലർജി ഉൾപ്പെടെയുളള ഏതു പ്രശ്നത്തെയും നേരിടാനുളള മരുന്നുകൾ ഡോക്ടർക്ക് അറിയാം. ഒരിക്കലും സൈഡ് ഇഫക്ട് സംഭവിക്കാറില്ല. ഒരു തരം മാന്ത്രിക സ്പർശം പോലെയുളള ചികിൽസാ രീതി. താരനും മുടികൊഴിച്ചിലുമെല്ലാം വെറും രണ്ടാഴ്ചകൊണ്ടു മാറ്റാമെന്നു ഡോക്ടർ പറയുന്നു. ശരീരം സ്ലിമ്മാക്കാനുളള സ്പെഷല്‍ മരുന്നുകളുമുണ്ട് ദിവ്യയുടെ കയ്യിൽ. ഏതായാലും ദിവ്യയുടെ ചികില്‍സാരീതി നടന്മാരും നടികളും മാത്രമല്ല, മറ്റു നൂറുകണക്കിനാ‌ളുകളും ഇതിനകം പരീക്ഷിച്ചറിഞ്ഞിട്ടുണ്ട്.

പഠിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു വിവാഹം. ജനം ടിവിയിലെ ബിസിനസ്സ് റീജനൽ ഹെഡ് അനുശങ്കറാണു ഭർത്താവ്.

കന്യാകുമാരി ജില്ലയിൽ ആറ്റൂരിലെ വൈറ്റ് മെമ്മോറിയൽ ഹോമിയോ കോളജിൽ അഞ്ചരവർഷത്തെ പഠനത്തിനു ശേഷമാണു ഡോ. ദിവ്യ സീരിയൽ രംഗത്തേക്കു വരുന്നത്. പഠിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു വിവാഹം. ജനം ടിവിയിലെ ബിസിനസ്സ് റീജനൽ ഹെഡ് അനുശങ്കറാണു ഭർത്താവ്. മകൾ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന വേദ.

ചെറുപ്പത്തിൽ പാട്ടിലും ഡാൻസിലും കഴിവു തെളിയിച്ചിരുന്നു. പക്ഷേ, ഒരു അഭിനേത്രിയാകുമെന്നു ദിവ്യ ഒരിക്കലും വിചാരിച്ചിട്ടില്ല. സ്കൂൾ തലത്തിൽ ഐഎസ് സി കലാതിലകമായി ട്ടുണ്ട്. സംഗീതം അഭ്യസിച്ചത് അജയ് കൈലാസ്, മുഖത്തല ശിവജി എന്നിവരിൽ നിന്ന്. ഡാൻസില്‍ കുമരേഷ്, വാസുദേ വൻ, മഞ്ജുലക്ഷ്മി എന്നിവർ ഗുരുക്കന്മാർ. കൊല്ലം ജില്ലയി ലെ കല്ലടയാണു ഡോ. ദിവ്യയുടെ ജന്മദേശം. ഒമാൻ അറബ് ബാങ്കിലെ ഉദ്യോഗസ്ഥനായ ജി.വി. നായരുടെയും വീട്ടമ്മയായ ശശികലയുടെയും മൂന്നു മക്കളിൽ ഇളയതാണു ദിവ്യ. രണ്ടു ചേച്ചിമാർ. മൂത്ത ചേച്ചിയും ഡോക്ടറാണ്.

ദിവ്യ ഭർത്താവ് അനുശങ്കറിനും ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന മകൾവേദയ്ക്കുമൊപ്പം

യാത്രകളും വായനയും ഇഷ്ടപ്പെടുന്ന കലാകാരിയാണു ഡോ. ദിവ്യ. തിരഞ്ഞെടുത്ത വായനയല്ല. എന്തു കിട്ടിയാലും വായിക്കാനുളള ആവേശമാണ്. ഇപ്പോഴത്തെ തിരക്കിനിടയിൽ വായി ക്കാൻ എവിടെ സമയം? അതിനാണോ വിഷമം– സമയം കണ്ടെത്തി വായിക്കണം. എന്താ നിങ്ങൾക്കും സാധിക്കില്ലേ?